രാധാകൃഷ്ണൻ
തൃശൂർ: കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. കെഎസ്ഇബി മരത്താക്കര സെക്ഷനിലെ കരാർ തൊഴിലാളിയായ പാലക്കാട് പെരിങ്ങോട്ടുകുറിശി സ്വദേശി തോട്ടക്കര വീട്ടിൽ രാധാകൃഷ്ണനാണ് (48) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം.
പാലിയേക്കര പഴയ ഹൈവേയിലെ വൈദ്യുതി പോസ്റ്റിൽനിന്നാണു ഷോക്കേറ്റ് വീണത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപത്തെ കെട്ടിടത്തിൽ വൈദ്യുതിയില്ലെന്ന പരാതിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയ രാധാകൃഷ്ണൻ പോസ്റ്റിൽ കയറി തകരാർ പരിഹരിച്ച് ഇറങ്ങുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു.
ഭാര്യ: ശാരദ. മക്കൾ: ശരത്ത്, സായൂജ്.
Tags : KSEB ContractWorker Dies Shok Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash