x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​വ​ഹാ​ത്തി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ത​ല ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു: പ്ര​തി കീ​ഴ​ട​ങ്ങി

ഓൺലൈൻ ഡെസ്ക്
Published: September 8, 2026 01:28 AM IST | Updated: September 8, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

ഗു​വ​ഹാ​ത്തി: അ​സ​മി​ലെ ഗു​വ​ഹാ​ത്തി​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ട്ട 25 കാ​രി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച്, വെ​ട്ടി​മാ​റ്റി​യ ത​ല ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​സി​ൽ ഭ​ർ​ത്താ​വ് പൊ​ലി​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി.

ഗു​വാ​ഹ​ത്തി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദ​മ്പ​തി​ക​ളെ പു​റ​ത്തു കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് റി​യ താ​ലൂ​ക്ദാ​ർ എ​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വി​ര​ലു​ക​ൾ ഭാ​ഗി​ക​മാ​യി മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ത​ല ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പൊ​ലി​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി ഏ​ഴ് ദി​വ​സ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Murder Guwahati LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up