Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guwahati

ഹോ​ട്ട​ലി​ൽ വെ​ടി​വ​യ്പ്; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗു​വാ​ഹ​ത്തി: അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ന​ഗ​ര​ത്തി​ലെ ബോ​റ സ​ർ​വീ​സ് മേ​ഖ​ല​യി​ലു​ള്ള ബി​ലാ​സ് ഇ​ൻ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ന്‍റെ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വെ​പ്പി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 

സം​ഭ​വ​ത്തി​ൽ ഘ​ന​കാ​ന്ത ഗൊ​ഗോ​യ് എ​ന്ന​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​യ്പി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രി​ൽ സ​ത്യേ​ന്ദ്ര പ​ഥ​ക്, നാ​രാ​യ​ൺ ദാ​സ് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. 

ഹോ​ട്ട​ലി​ന്‍റെ സ്വീ​ക​ര​ണ കൗ​ണ്ട​റി​ന് സ​മീ​പം ഇ​രു​ന്ന​വ​രാ​ണ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​സ​മ​യം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 25 ൽ ​താ​ഴെ ആ​ളു​ക​ളാ​ണ്  ഉ​ണ്ടാ​യി​രു​ന്ന​ത്. പൊ​ലി​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് വെ​റും ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

National

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ഐ അ​ധി​ഷ്ഠി​ത ബാ​ങ്ക് ശാ​ഖ ആ​സാ​മി​ൽ

ഗോ​ഹ​ട്ടി: ഡി​ജി​റ്റ​ൽ വ​ൽ​ക്ക​ര​ണ​ത്തി​ലേ​ക്കും സാ​മ്പ​ത്തി​ക ന​വീ​ക​ര​ണ​ത്തി​ലേ​ക്കും വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​യി ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ഐ (AI-powered) ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ബ്രാ​ഞ്ച് അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ലൈ​സ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ (Slice Small Finance Bank) ഈ ​പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​സാം ബി​ജെ​പി എം​എ​ൽ​എ​യും മു​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യ അ​ശോ​ക് സിം​ഗാ​ൾ, സ്ലൈ​സ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ രാ​ജ​ൻ ബ​ജാ​ജ്, എ​ൻ​പി​സി​ഐ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ദി​ലീ​പ് അ​സ്ബെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​സി​ക്ക​ൽ ബാ​ങ്കിം​ഗും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​പു​തി​യ ശാ​ഖ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ഐ അ​ധി​ഷ്ഠി​ത കി​യോ​സ്കു​ക​ൾ, ക്യു​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, പെ​ട്ടെ​ന്നു​ള്ള അ​ക്കൗ​ണ്ട് ഓ​ൺ​ബോ​ർ​ഡിം​ഗ്, ഡി​ജി​റ്റ​ൽ പാ​സ്‌​ബു​ക്ക് പ്രി​ന്‍റിം​ഗ്, ആ​പ്പ് വ​ഴി​യു​ള്ള മ​റ്റ് ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും.

ആ​സ​മി​ന്‍റെ വ​ള​ർ​ന്നു​വ​രു​ന്ന ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന യാ​ത്ര​യി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, ഗോ​ഹ​ട്ടി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ളും സൃ​ഷ്ടി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.

ആ​സാ​മി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത സ്ലൈ​സ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ എ​ഐ അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ ശാ​ഖ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ യു​ജി​ൻ കാ​ർ​ത്തി​ക് ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

നോ​ർ​ത്ത് ഈ​സ്റ്റ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കു​മാ​യു​ള്ള ല​യ​ന​ത്തി​ന് ശേ​ഷം ഗോ​ഹ​ട്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഡി​ജി​റ്റ​ൽ ബാ​ങ്ക്, ദി​വ​സേ​ന പ​ലി​ശ ന​ൽ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബാ​ങ്കാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നാം ട്വ​​ന്‍റി-20 ഇ​​ന്ന്

ഗോ​​ഹ​​ട്ടി​​: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി അ​​വ​​സാ​​നവ​​ട്ട ഒ​​രു​​ക്കം ന​​ട​​ത്തു​​ന്ന ടീം ​​ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് സ​​ഹ​​താ​​രം ഇ​​ഷാ​​ന്‍ കി​​ഷ​​നെ മു​​ക്ത​​ക​​ണ്ഡം പ്ര​​ശം​​സി​​ച്ചു.

റാ​​യ്പു​​രി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ഷാ​​ന്‍ 32 പ​​ന്തി​​ല്‍ നാ​​ല് സി​​ക്‌​​സും 11 ഫോ​​റും അ​​ട​​ക്കം 76 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. 237.50 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ ബാ​​റ്റിം​​ഗ്. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ഇ​​ഷാ​​ന്‍റെ പ​​വ​​ര്‍​പ്ലേ

209 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യം പി​​ന്തു​​ട​​രാ​​ന്‍ ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ആ​​റ് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ഓ​​പ്പ​​ണ​​ര്‍​മാ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്നാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട്. ടീം ​​ഇ​​ന്ത്യ, ബാ​​റ്റ​​ര്‍​മാ​​രി​​ല്‍​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ള്‍​ക്കു മു​​ന്നി​​ലെ​​ത്തി​​യ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് വ്യ​​ക്ത​​മാ​​ക്കി.

31-5; പ​​ര​​മ്പ​​ര നേ​​ടാ​​ന്‍

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഈ ​​ഫോ​​ര്‍​മാ​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 31-5 എ​​ന്ന​​താ​​ണ്. ലോ​​ക​​ത്തി​​ല്‍ മ​​റ്റൊ​​രു ടീ​​മി​​നും എ​​ത്തി​​പ്പി​​ടി​​ക്കാ​​നാ​​ക്കാ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക്. സ്വ​​ന്തം മ​​ണ്ണി​​ല്‍ ട്വ​​ന്‍റി-20 കി​​രീ​​ടം മോ​​ഹി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക്, ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യു​​ള്ള അ​​വസ​​ാന മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലേ​​ത്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം ഇ​​ന്നു ഗോ​​ഹ​​ട്ടി​​യി​​ല്‍ ന​​ട​​ക്കും.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക ഡ്രൈ​വിം​ഗ് സീ​റ്റി​ൽ; ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ

ഗോ​ഹ​ട്ടി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ‍​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 489ന് ​മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ 201 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ‌​ടെ ഇ​ന്ത്യ 288 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി.

ഇ​ന്ത്യ​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്‌​ട​മി​ല്ലാ​തെ 26 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. അ​വ​ർ​ക്കി​പ്പോ​ൾ 314 റ​ൺ​സ് ലീ​ഡാ​യി. റ​യാ​ൻ റി​ക്കെ​ൽ​ട്ട​ൺ (13), ഏ​യ്ഡ​ൻ മാ​ർ​ക്രം (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ര്‍​കോ യാ​ന്‍​സ​നാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 58 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (48), കു​ല്‍​ദീ​പ് യാ​ദ​വ് (19) എ​ന്നി​വ​ര്‍ ന​ട​ത്തി​യ ചെ​റു​ത്ത് നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

 

 

Sports

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്. ര​ണ്ടാം ദി​ന​ത്തി​ൽ ചാ​യ​യ്ക്ക് പി​രി​യു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക.

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​യും കൈ​ൽ വെ​രെ​യ്നും ആ​ണ് ക്രീ​സി​ൽ. സെ​നു​ര​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 56 റ​ൺ​സെു​ത്തി​ട്ടു​ണ്ട് താ​രം. വെ​രെ​യ്ൻ 38 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ൽ ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 69 റ​ൺ​സാ​ണ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. മു​ത്തു​സാ​മി​യും വെ​രെ​യ്നും ചേ​ർ​ന്നു​ള്ള സ​ഖ്യം 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ ആ​ദ്യ സെ​ഷ​നി​ൽ വി​ക്ക​റ്റ് ഒ​ന്നും വീ​ണി​ല്ല.

Latest News

Corehub Up