പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: പഞ്ചാബിലെ മോഗ ജില്ലയിൽ അജ്ഞാതസംഘം നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക സംശയം. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ കേസിലെ പ്രതികൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. വെടിവയ്പിനുള്ള കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : Punjab Firing, Punjab Firing Two Killed Moga District Shooting Incident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews