സുപ്രീംകോടതി
ന്യൂഡൽഹി: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഗുരുവായൂർ ദേവസ്വത്തിൽ നിയമനങ്ങൾ നടത്തുന്നതിനുള്ള അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി.
ഹൈക്കോടതി ഉത്തരവിനെതിരേ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി നടപടി.
ഗുരുവായൂർ ദേവസ്വം നിയമനങ്ങൾക്കു ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19-ാം വകുപ്പിന് നിയമസാധുതയുണ്ടെന്നും ഇതു മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിലെ ഒന്പതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഗുരുവായൂർ ദേവസ്വത്തിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നതിനുള്ള അധികാരമില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
Tags : GuruvayurDevaswom SupremeCourt Rules DevaswomRecruitmentBoard Appointments Authority Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash