x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠന്‍റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: October 27, 2026 02:02 AM IST | Updated: October 27, 2026 02:07 AM IST

പ്രതീകാത്മക ചിത്രം

അടിമാലി: മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. വെള്ളത്തൂവൽ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കൽ അനിൽ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലിസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്. വെള്ളത്തൂവൽ ഗവൺമെന്‍റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പ്രസാദ് അമ്മയെ കാണാനായി നെല്ലിയാമ്പറയിലെ തറവാട്ടു വീട്ടിലെത്തുകയായിരുന്നു. മദ്യപിച്ചെത്തിയ പ്രസാദ്, അനുജൻ അനിലിനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടയിലുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയും പ്രകോപിതനായ പ്രസാദ് അനിലിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. മക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടായതിനെത്തുടർന്ന് ഭയന്നുപോയ അമ്മ മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഈ സമയം അനിലിന്‍റെ ഭാര്യയും കുട്ടിയും പുറത്തുപോയിരുന്നു.

ഭാര്യ തിരിച്ചെത്തിയപ്പോഴാണ് അനിൽ കുത്തേറ്റ് കിടക്കുന്നതായി കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും അയൽവാസികളും ബന്ധുക്കളും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

അനിലിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags : Crime Killed Brother Police Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up