x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടരയടി വെള്ളം ഉയര്‍ന്നു

വെബ്ഡെസ്ക്
Published: October 27, 2026 01:19 AM IST | Updated: October 27, 2026 01:19 AM IST

ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ട് (ഫയൽ ചിത്രം)

തൊ​​​ടു​​​പു​​​ഴ: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ല്‍ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 2.56 അ​​​ടി​​​വെ​​​ള്ളം ഉ​​​യ​​​ര്‍ന്നു. നി​​​ല​​​വി​​​ല്‍ 2367.46 അ​​​ടി​​​യാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പ്. സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 62 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ 20ന് ​​​അ​​​ണ​​​ക്കെ​​​ട്ടി​​​ല്‍ 2364.09 അ​​​ടി​​​യാ​​​യി​​​രു​​​ന്നു ജ​​​ല​​​നി​​​ര​​​പ്പ്. വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലും ജ​​​ല​​​നി​​​ര​​​പ്പു​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്. വ​​​ലി​​​യ ഡാ​​​മു​​​ക​​​ള​​​ട​​​ങ്ങി​​​യ ഗ്രൂ​​​പ്പ് ഒ​​​ന്നി​​​ല്‍ 63 ശ​​​ത​​​മാ​​​ന​​​വും ഗ്രൂ​​​പ്പ് ര​​​ണ്ടി​​​ല്‍ 73 ശ​​​ത​​​മാ​​​ന​​​വും ഗ്രൂ​​​പ്പ് മൂ​​​ന്നി​​​ല്‍ 51 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് നി​​​ല​​​വി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ്.

എ​​​ല്ലാ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലു​​​മാ​​​യി 64 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മു​​​ണ്ട്. ഒ​​​രാ​​​ഴ്ച മു​​​മ്പ് 61 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ജ​​​ല​​​നി​​​ര​​​പ്പ്. സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ മ​​​ഴ​​​യാ​​​ണ് മൂ​​​ന്ന​​​ടി​​​യോ​​​ളം വെ​​​ള്ളം അ​​​ണ​​​ക്കെ​​​ട്ടി​​​ല്‍ ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. അ​​​തേ സ​​​മ​​​യം ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഇ​​​തേ ദി​​​വ​​​സം ഇ​​​ടു​​​ക്കി​​​യി​​​ല്‍ 2385.74 അ​​​ടി​​​യാ​​​യി​​​രു​​​ന്നു ജ​​​ല​​​നി​​​ര​​​പ്പ്.​​​സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 80 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. മു​​​ന്‍ വ​​​ര്‍ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് നി​​​ല​​​വി​​​ല്‍ 18.46 അ​​​ടി​​​വെ​​​ള്ളം കു​​​റ​​​വാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലു​​​മാ​​​യി 83 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട​​​ത്ത് നി​​​ല​​​വി​​​ലി​​​ത് 64 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. തു​​​ലാ​​​മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ച്ചെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തെ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ല്‍ ജ​​​ല​​​നി​​​ര​​​പ്പ് സു​​​ര​​​ക്ഷി​​​ത നി​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തൂ. സം​​​സ്ഥാ​​​ന​​​ത്ത് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഭേ​​​ദ​​​പ്പെ​​​ട്ട മ​​​ഴ ല​​​ഭി​​​ച്ച​​​തി​​​നാ​​​ല്‍ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

Tags : WaterLevel StorageCapacity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up