തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചയ്ക്കിടെ 2.56 അടിവെള്ളം ഉയര്‍ന്നു. നിലവില്‍ 2367.46 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 62 ശതമാനമാണിത്.
കഴിഞ്ഞ 20ന് അണക്കെട്ടില്‍ 2364.09 അടിയായിരുന്നു ജലനിരപ്പ്. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വലിയ ഡാമുകളടങ്ങിയ ഗ്രൂപ്പ് ഒന്നില്‍ 63 ശതമാനവും ഗ്രൂപ്പ് രണ്ടില്‍ 73 ശതമാനവും ഗ്രൂപ്പ് മൂന്നില്‍ 51 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്.
എല്ലാ അണക്കെട്ടുകളിലുമായി 64 ശതമാനം വെള്ളമുണ്ട്. ഒരാഴ്ച മുമ്പ് 61 ശതമാനമായിരുന്നു ജലനിരപ്പ്. സമീപദിവസങ്ങളിലെ മഴയാണ് മൂന്നടിയോളം വെള്ളം അണക്കെട്ടില്‍ ഉയരാന്‍ കാരണമായത്. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കിയില്‍ 2385.74 അടിയായിരുന്നു ജലനിരപ്പ്.സംഭരണശേഷിയുടെ 80 ശതമാനമാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 18.46 അടിവെള്ളം കുറവാണ്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 83 ശതമാനം വെള്ളവുമുണ്ടായിരുന്നിടത്ത് നിലവിലിത് 64 ശതമാനമാണ്. തുലാമഴ ശക്തിപ്രാപിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് എത്തൂ. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതിനാല്‍ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്.