പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം 2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിൽ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവ അടച്ചവർക്ക് റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ ഡിസംബർ 31 വരെ നൽകാം.
2023 ഏപ്രിൽ 10ന് നിരക്ക് വർധിപ്പിക്കുകയും പിന്നീട് 2024 ഓഗസ്റ്റ് ഒന്നിന് ഇറക്കിയ ഉത്തരവ് പ്രകാരം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കിയ തുക തിരികെ നൽകുന്നതിനുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്.
ലഭ്യമാകുന്ന എല്ലാ അപേക്ഷകളിലും അർഹമായ റീഫണ്ട് നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
Tags : ExcessAmounts Rfund Apply Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash PermitFees ScrutinyFees