x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാക്ക് & ഫീൽഡ് : നാ​വാ​മു​കു​ന്ദ സ്കൂൾ ഇ​ല്ല; മ​ല​പ്പു​റ​ത്തിന്‍റെ ഹാ​ട്രി​ക് സ്വ​പ്‌​ന​ത്തി​ന് തി​രി​ച്ച​ടി​?

വെബ്ഡെസ്ക്
Published: October 27, 2026 12:13 AM IST | Updated: October 27, 2026 12:13 AM IST

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഇ​ന്നു ട്രാ​ക്കു​ണ​രു​മ്പോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ടം നി​ല​നി​ര്‍​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മ​ല​പ്പു​റം. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ത​വ​ണ മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം ഉ​റ​പ്പി​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​യ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് ഇ​ക്കു​റി മ​ത്സ​ര​ത്തി​നി​ല്ലാ​ത്ത​ത് അ​വ​രു​ടെ കി​രീ​ട പ്ര​തീ​ക്ഷ​യ്ക്കു നേ​രി​യ മ​ങ്ങ​ലാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കാ​യി​ക​മേ​ള​യി​ല്‍ ജി​ല്ല​യ്ക്കു​വേ​ണ്ടി പൊ​രു​തി​യ​ത് ഐ​ഡി​യ​ലും നാ​വാ​മു​കു​ന്ദ​യു​മാ​യി​രു​ന്നു. സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​മ​താ​യി ഐ​ഡി​യ​ലും മൂ​ന്നാ​മ​താ​യി നാ​വാ​മു​കു​ന്ദ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ക്ഷേ, ഇ​ത്ത​വ​ണ ഐ​ഡി​യ​ല്‍ ഒ​റ്റ​യ്ക്കാ​ണ്.

ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ നാ​വാ​മു​കു​ന്ദ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ സം​സ്ഥാ​ന മീ​റ്റി​ല്‍ 22 സ്വ​ര്‍​ണ​വും 29 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മാ​യി 247 പോ​യി​ന്‍റാ​യി​രു​ന്നു ജി​ല്ല​യ്ക്ക്. അ​തി​ല്‍ 78 പോ​യി​ന്‍റ് ഐ​ഡി​യ​ലും 57 പോ​യി​ന്‍റ് നാ​വാ​മു​കു​ന്ദ​യും നേ​ടി​യ​താ​ണ്. പാ​ല​ക്കാ​ട് ജി​ല്ല ഒ​ന്നാ​മ​താ​യി മു​ന്നേ​റി​യ​പ്പോ​ള്‍, അ​വ​സാ​ന ദി​വ​സം ന​ട​ന്ന റി​ലേ​യി​ല്‍ അ​ഞ്ചു മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യാ​ണ് മ​ല​പ്പു​റം കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ഇ​തി​ലും നാ​വാ​മു​കു​ന്ദ​യു​ടെ കൈ​യൊ​പ്പു​ണ്ടാ​യി​രു​ന്നു.

നാ​വാ​മു​കു​ന്ദ​യു​ടെ താ​ര​ങ്ങ​ളാ​യ സി.​കെ. ഫ​സ​ലു​ല്‍ ഹ​ഖും ആ​ദി​ത്യ അ​ജി​യു​മാ​ണ് സീ​നി​യ​ര്‍ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ​ത്. നാ​വാ​മു​കു​ന്ദ മ​ത്സ​ര​ത്തി​നി​ല്ലാ​ത്ത​ത് മ​ല​പ്പു​റ​ത്തി​ന്‍റെ ഹാ​ട്രി​ക് വി​ജ​യ​പ്ര​തീ​ക്ഷ​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. എ​ന്നാ​ല്‍, ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​മാ​യാ​ണ് ഐ​ഡി​യ​ല്‍ (45 പേ​ർ) ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നു വേ​ണ്ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പാ​ല​ക്കാ​ടും കീ​രി​ട​പ്ര​തീ​ക്ഷ​യു​മാ​യാ​ണ് ട്രാ​ക്കി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ബി​ഗ് ടീം

45 ​അം​ഗ ടീ​മു​മാ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ ഐ​ഡി​യ​ല്‍ സ്‌​കൂ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് ഐ​ഡി​യ​ല്‍ സ്‌​കൂ​ളാ​ണ്. കാ​യി​ക പ​രി​ശീ​ല​ക​ന്‍ ഷാ​ഫി അ​മ്മാ​യ​ത്താ​ണ്. ടോ​മി ചെ​റി​യാ​ന്‍, കെ.​പി. അ​ഖി​ല്‍, ഹാ​രീ​സ് റ​ഹ്‌​മാ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഇ​ത്ത​വ​ണ 10 ഗോ​ള്‍​ഡ് മെ​ഡ​ലും 90 പോ​യി​ന്‍റും നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഷാ​ഫി അ​മ്മാ​യ​ത്ത് പ​റ​ഞ്ഞു.

സീ​നി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗം പോ​ള്‍​വോ​ള്‍​ട്ടി​ല്‍ ദേ​ശീ​യ താ​രം കെ.​എ​സ്. അ​മ​ല്‍​ചി​ത്ര, 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ സീ​നി​യ​ര്‍ ബോ​യ്‌​സി​ല്‍ ഷാ​രോ​ണ്‍, ജൂ​നി​യ​ര്‍ ബോ​യ്‌​സ് 200 മീ​റ്റ​റി​ല്‍ മാ​സി​ല്‍, സീ​നി​യ​ര്‍ ബോ​യ്‌​സ് ജാ​വ​ലി​ന്‍ ത്രോ​യി​ലും പോ​ള്‍​വോ​ൾ​ട്ടി​ലും മ​ത്സ​രി​ക്കു​ന്ന സു​നീ​ഷ് എ​ന്നി​വ​രി​ലാ​ണ് മെ​ഡ​ല്‍ പ്ര​തീ​ക്ഷ.

K-Rail Survey

ഇ​ന്ത്യ​ൻ ക്യാ​ന്പി​ൽ​നി​ന്നൊ​രു താ​രം

സീ​നി​യ​ര്‍ വി​ഭാ​ഗം ഗേ​ള്‍​സ് പോ​ള്‍​വോ​ള്‍​ട്ടി​ല്‍ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ന്‍ ദേ​ശീ​യ​താ​ര​വും. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം​നേ​ടി​യ മ​ല​പ്പു​റം ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി കെ.​എ​സ്. അ​മ​ല്‍ചി​ത്ര​യാ​ണ് പോ​ള്‍​വോ​ള്‍​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ വെ​ള്ളി മെ​ഡ​ല്‍ ല​ഭി​ച്ചി​രു​ന്നു. ദേ​ശീ​യ മീ​റ്റി​ല്‍ നാ​ലാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു. തൃ​ശൂ​ര്‍ താ​ണി​കു​ടം ക​ള്ളാ​യി സ്വ​ദേ​ശി​നി​യാ​ണ്. കെ.​പി. സു​ധീ​ഷ്-​കെ.​കെ.​വി​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Track& Field NavamukundaSchool Malappuram Hattrick Dream Setback Sports

Recent News

Corehub Up