Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dream

സ്വപ്നം വികസിതഭാരതം

 അ​​​​​​​ർ​​​​​​​ധ​​​​​​​രാ​​​​​​​ത്രി​​​​​​​യി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ന്ത്യ സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ച​​​​​​​ത്. യൂ​​​​​​​ണി​​​​​​​യ​​​​​​​ൻ ജാ​​​​​​​യ്ക്ക് താ​​​​​​​ഴ്ത്തി ത്രി​​​​​​​വ​​​​​​​ർ​​​​​​​ണ പ​​​​​​​താ​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ രാ​​​​​​​ജ്യം ഒ​​​​​​​രു ക​​​​​​​ലാ​​​​​​​പ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ടു​​​​​​​വി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. രാ​​​​​​​ജ്യം മ​​​​​​​താ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വി​​​​​​​ഭ​​​​​​​ജി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​രാ​​​​​​​നാ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ച്ച​​​​​​​വ​​​​​​​രും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ പോ​​​​​​​കാ​​​​​​​ൻ ഉ​​​​​​​ത്സാ​​​​​​​ഹി​​​​​​​ച്ച​​​​​​​വ​​​​​​​രും ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​വും ഒ​​​​​​​പ്പം ന​​​​​​​ട​​​​​​​ന്ന വ​​​​​​​ർ​​​​​​​ഗീ​​​​​​​യ ല​​​​​​​ഹ​​​​​​​ള​​​​​​​ക​​​​​​​ളും ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഒ​​​​​​​രു മാ​​​​​​​നു​​​​​​​ഷി​​​​​​​ക ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു ചെ​​​​​​​ന്നെ​​​​​​​ത്തി.

ഇ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു തു​​​​​​​ട​​​​​​​ക്കം ഐ​​​​​​​ശ്വ​​​​​​​ര്യ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ ഒ​​​​​​​രു രാ​​​​​​​ജ്യം കെ​​​​​​​ട്ടി​​​​​​​പ്പ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് യോ​​​​​​​ജി​​​​​​​ച്ച​​​​​​​ത​​​​​​​ല്ല. പ​​​​​​​ക്ഷേ, ഇ​​​​​​​ന്ത്യ​​​​​​​ക്ക് അ​​​​​​​പ്പോ​​​​​​​ൾ വേ​​​​​​​റെ മാ​​​​​​​ർ​​​​​​​ഗം ഇ​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ദി​​​​​​​നാ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു പ​​​​​​​ക​​​​​​​രം കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലെ ന​​​​​​​വ​​​​​​​ഖാ​​​​​​​ലി​​​​​​​യി​​​​​​​ൽ വ​​​​​​​ർ​​​​​​​ഗീ​​​​​​​യ ക​​​​​​​ലാ​​​​​​​പം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​​പി​​​​​​​താ​​​​​​​വ് മ​​​​​​​ഹാ​​​​​​​ത്മാ​​​​​​​ഗാ​​​​​​​ന്ധി പോ​​​​​​​കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. ഇ​​​​​​​തെ​​​​​​​ല്ലാ​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും ജ്യോ​​​​​​​ത്സ്യ​​​​​​​ന്മാ​​​​​​​ർ അ​​​​​​​ശു​​​​​​​ഭ​​​​​​​മാ​​​​​​​യി ക​​​​​​​രു​​​​​​​തി​​​​​​​യ അ​​​​​​​മാ​​​​​​​വാ​​​​​​​സി​​​​​​​ക്കു മു​​​​​​​ൻ​​​​​​​പ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൈ​​​​​​​മാ​​​​​​​റ്റം ന​​​​​​​ട​​​​​​​ത്തി ഇ​​​​​​​ന്ത്യ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ടു.

ജ​​​​​​​ഹാം​​​​​​​ഗീ​​​​​​​റി​​​​​​​നു മു​​​​​​​ന്നി​​​​​​​ൽ

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യും ഇ​​​​​​​ന്ത്യ അ​​​​​​​ന്നു വ​​​​​​​ള​​​​​​​രെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​ഥ​​​​​​​വാ ബ്രി​​​​​​​ട്ടീ​​​​​​​ഷ് ഭ​​​​​​​ര​​​​​​​ണം ഇ​​​​​​​ന്ത്യ​​​​​​​യെ തീ​​​​​​​ർ​​​​​​​ത്തും ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​മാ​​​​​​​ക്കി. 1615-17ൽ ​​​​​​​മു​​​​​​​ഗ​​​​​​​ൾ ച​​​​​​​ക്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി ജ​​​​​​​ഹാം​​​​​​​ഗീ​​​​​​​റി​​​​​​​ന്‍റെ മു​​​​​​​മ്പി​​​​​​​ൽ ഈ​​​​​​​സ്റ്റ് ഇ​​​​​​​ന്ത്യാ ക​​​​​​​മ്പ​​​​​​​നി​​​​​​​യു​​​​​​​ടെ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി സ​​​​​​​ർ തോ​​​​​​​മ​​​​​​​സ് റോ ​​​​​​​വ​​​​​​​ന്നി​​​​​​​ട്ട് 330 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ബ്രി​​​​​​​ട്ട​​​​​​​ൻ ഇ​​​​​​​ന്ത്യ വി​​​​​​​ട്ട​​​​​​​ത്. റോ ​​​​​​​വ​​​​​​​രു​​​​​​​മ്പോ​​​​​​​ൾ ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ലെ ജ​​​​​​​യിം​​​​​​​സ് ഒ​​​​​​​ന്നാ​​​​​​​മ​​​​​​​ൻ രാ​​​​​​​ജാ​​​​​​​വ് മാ​​​​​​​ത്രം. ജ​​​​​​​ഹാം​​​​​​​ഗീ​​​​​​​ർ ച​​​​​​​ക്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​യും. 19-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ന്‍റെ നാ​​​​​​​ലാം പാ​​​​​​​ദം വ​​​​​​​രെ കാ​​​​​​​ത്തി​​​​​​​രു​​​​​​​ന്നി​​​​​​​ട്ടാ​​​​​​​ണ് ബ്രി​​​​​​​ട്ടീ​​​​​​​ഷ് രാ​​​​​​​ജാ​​​​​​​വി​​​​​​​നു ച​​​​​​​ക്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​പ​​​​​​​ദം ഉ​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. സൂ​​​​​​​റ​​​​​​​റ്റി​​​​​​​ലെ ഈ​​​​​​​സ്റ്റ് ഇ​​​​​​​ന്ത്യാ ക​​​​​​​മ്പ​​​​​​​നി ഗോ​​​​​​​ഡൗ​​​​​​​ണി​​​​​​​നു സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​വും രാ​​​​​​​ജ്യം മു​​​​​​​ഴു​​​​​​​വ​​​​​​​നും ഇം​​​​​​​ഗ്ലീ​​​​​​​ഷു​​​​​​​കാ​​​​​​​ർ​​​​​​​ക്കു വ്യാ​​​​​​​പാ​​​​​​​ര​​​​​​​കു​​​​​​​ത്ത​​​​​​​ക​​​​​​​യും ചോ​​​​​​​ദി​​​​​​​ച്ചു വ​​​​​​​ന്ന റോ​​​​​​​യ്ക്ക് കു​​​​​​​ത്ത​​​​​​​കാ​​​​​​​വ​​​​​​​കാ​​​​​​​ശം കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ല. പി​​​​​​​ന്നീ​​​​​​​ടു മു​​​​​​​ഗ​​​​​​​ൾ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​മാ​​​​​​​യി. ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലെ ന​​​​​​​വാ​​​​​​​ബ് സി​​​​​​​റാ​​​​​​​ജ് ഉ​​​​​​​ദ് ദൗ​​​​​​​ള​​​​​​​യെ 1757ലെ ​​​​​​​പ്ലാ​​​​​​​സി യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ കു​​​​​​​ത​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ തോ​​​​​​​ൽ​​​​​​​പി​​​​​​​ച്ച ക​​​​​​​മ്പ​​​​​​​നി സേ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ൻ റോ​​​​​​​ബ​​​​​​​ർ​​​​​​​ട്ട് ക്ലൈ​​​​​​​വ് ബ്രി​​​​​​​ട്ടീ​​​​​​​ഷ് ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ടു. ഒ​​​​​​​രു നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​നു ശേ​​​​​​​ഷം ക​​​​​​​മ്പ​​​​​​​നി​​​​​​​യെ മാ​​​​​​​റ്റി ബ്രി​​​​​​​ട്ട​​​​​​​ൻ നേ​​​​​​​രി​​​​​​​ട്ടു ഭ​​​​​​​ര​​​​​​​ണം തു​​​​​​​ട​​​​​​​ങ്ങി. ആ ​​​​​​​വാ​​​​​​​ഴ്ച​​​​​​​യാ​​​​​​​ണ് 1947 ഓ​​​​​​​ഗ​​​​​​​സ്റ്റ് 14ന് ​​​​​​​അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ച​​​​​​​ത്.

അ​​​​​​​ന്ന് 25 ശ​​​​​​​ത​​​​​​​മാ​​​​​​​നം

സ​​​​​​​ർ റോ ​​​​​​​ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ൽ ക​​​​​​​പ്പ​​​​​​​ലി​​​​​​​റ​​​​​​​ങ്ങു​​​​​​​മ്പോ​​​​​​​ൾ ആ​​​​​​​ഗോ​​​​​​​ള ജി​​​​​​​ഡി​​​​​​​പി (മൊ​​​​​​​ത്ത ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​നം) യു​​​​​​​ടെ 25 ശ​​​​​​​ത​​​​​​​മാ​​​​​​​നം ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു (ബ്രി​​​​​​​ട്ടീ​​​​​​​ഷ് ധ​​​​​​​ന​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​ൻ ആം​​​​​​​ഗൂ​​​​​​​സ് മാ​​​​​​​ഡി​​​​​​​സ​​​​​​​ന്‍റേ​​​​​​​താ​​​​​​​ണ് ഈ ​​​​​​​ക​​​​​​​ണ​​​​​​​ക്ക്). ലൂ​​​​​​​യി മൗ​​​​​​​ണ്ട് ബാ​​​​​​​റ്റ​​​​​​​ൺ പ്ര​​​​​​​ഭു 1947ൽ ​​​​​​​ഇ​​​​​​​ന്ത്യാ വൈ​​​​​​​സ്രോ​​​​​​​യ് സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​നി​​​​​​​ന്നു മാ​​​​​​​റു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​തു നാ​​​​​​​ലു ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി. അ​​​​​​​താ​​​​​​​ണു ബ്രി​​​​​​​ട്ടീ​​​​​​​ഷ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ഇ​​​​​​​ന്ത്യ​​​​​​​യോ​​​​​​​ടു ചെ​​​​​​​യ്ത​​​​​​​ത്. മു​​​​​​​ഗ​​​​​​​ൾ​​​​​​​ഭ​​​​​​​ര​​​​​​​ണ​​​​​​​കാ​​​​​​​ല​​​​​​​ത്തും അ​​​​​​​തി​​​​​​​നു​​​​​​​മു​​​​​​​മ്പും സ​​​​​​​മൃ​​​​​​​ദ്ധ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തെ ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്തു ദ​​​​​​​രി​​​​​​​ദ്ര​​​​​​​മാ​​​​​​​ക്കി. ന​​​​​​​മ്മു​​​​​​​ടെ വ​​​​​​​സ്ത്ര​​​​​​​ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി മേ​​​​​​​ഖ​​​​​​​ല​​​​​​​യെ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച് ബ്രി​​​​​​​ട്ടീ​​​​​​​ഷ് തു​​​​​​​ണി​​​​​​​മി​​​​​​​ല്ലു​​​​​​​ക​​​​​​​ളെ വ​​​​​​​ള​​​​​​​ർ​​​​​​​ത്തി. ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ധാ​​​​​​​തു​​​​​​​ദ്ര​​​​​​​വ്യ​​​​​​​ങ്ങ​​​​​​​ളും മ​​​​​​​റ്റു വി​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളും ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ത്തി അ​​​​​​​വി​​​​​​​ടെ വി​​​​​​​ല​​​​​​​പ്പെ​​​​​​​ട്ട ഉ​​​​​​​ത്​​​​​​​പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ക്കി മാ​​​​​​​റ്റി ലാ​​​​​​​ഭം കൊ​​​​​​​യ്തു.

ബ്രി​​​​​​​ട്ടീ​​​​​​​ഷ് താ​​​​​​​ത്​​​​​​​പ​​​​​​​ര്യ​​​​​​​ത്തി​​​​​​​നു വേ​​​​​​​ണ്ടി ഇ​​​​​​​ന്ത്യ​​​​​​​യെ ര​​​​​​​ണ്ടു ലോ​​​​​​​ക​​​​​​​യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​യാ​​​​​​​ക്കി. വ​​​​​​​ലി​​​​​​​യ ആ​​​​​​​ൾ​​​​​​​നാ​​​​​​​ശ​​​​​​​വും സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ഷ്ട​​​​​​​വും ഇ​​​​​​​ന്ത്യ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​യി. വി​​​​​​​ശാ​​​​​​​ല​​​​​​​മാ​​​​​​​യ രാ​​​​​​​ജ്യ​​​​​​​ത്തു ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വേ​​​​​​​ണ്ട​​​​​​​ത്ര ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യം ഉ​​​​​​​ത്​​​​​​​പാ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ​​​​​​പോ​​​​​​​ലും 200 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ കോ​​​​​​​ള​​​​​​​ണി​​​​​​​വാ​​​​​​​ഴ്ച സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ചി​​​​​​​ല്ല. 1947നു ​​​​​​​മു​​​​​​​മ്പു​​​​​​ള്ള മൂ​​​​​​​ന്നു​​​​​​​വ​​​​​​​ർ​​​​​​​ഷം 44 ല​​​​​​​ക്ഷം ട​​​​​​​ൺ ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ചെ​​​​​​​യ്യേ​​​​​​​ണ്ടി വ​​​​​​​ന്നു.

ഭാ​​​​​​​ഗ​​​​​​​ധേ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച

ഈ ​​​​​​​പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ആ ​​​​​​​അ​​​​​​​ർ​​​​​​​ധ​​​​​​​രാ​​​​​​​ത്രി ഇ​​​​​​​ന്ത്യ “ഭാ​​​​​​​ഗ​​​​​​​ധേ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യു​​​​​​​ള്ള കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച (Tryst with Destiny)” ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. മൂ​​​​​​​ന്നു മാ​​​​​​​സ​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷം ന​​​​​​​വം​​​​​​​ബ​​​​​​​ർ 26ന് ​​​​​​​ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ആ​​​​​​​ർ.​​​​​​​കെ. ഷ​​​​​​​ൺ​​​​​​​മു​​​​​​​ഖം ചെ​​​​​​​ട്ടി ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ഥ​​​​​​​മ​​​​​​​ബ​​​​​​​ജ​​​​​​​റ്റ് അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ചു. ഓ​​​​​​​ഗ​​​​​​​സ്റ്റ് 15 മു​​​​​​​ത​​​​​​​ൽ 1948 മാ​​​​​​​ർ​​​​​​​ച്ച് 31 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള ഇ​​​​​​​ട​​​​​​​ക്കാ​​​​​​​ല ബ​​​​​​​ജ​​​​​​​റ്റ്. വ​​​​​​​ര​​​​​​​വ് 171.15 കോ​​​​​​​ടി രൂ​​​​​​​പ. ചെ​​​​​​​ല​​​​​​​വ് 197.39 കോ​​​​​​​ടി രൂ​​​​​​​പ. അ​​​​​​​ധി​​​​​​​ക നി​​​​​​​കു​​​​​​​തി ചു​​​​​​​മ​​​​​​​ത്ത​​​​​​​ൽ എ​​​​​​​ട്ടു കോ​​​​​​​ടി. നി​​​​​​​ക​​​​​​​ത്താ​​​​​​​ത്ത ക​​​​​​​മ്മി 24.59 കോ​​​​​​​ടി. രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ബാ​​​​​​​ക്കി നി​​​​​​​ൽ​​​​​​​പ് ക​​​​​​​ടം 2531 കോ​​​​​​​ടി രൂ​​​​​​​പ. വി​​​​​​​ദേ​​​​​​​ശ​​​​​​​നാ​​​​​​​ണ്യ ശേ​​​​​​​ഖ​​​​​​​രം 1600 കോ​​​​​​​ടി രൂ​​​​​​​പ. സ​​​​​​​ർ​​​​​​​ക്കാ​​​​​​​രും സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യും ഒ​​​​​​​ന്നി​​​​​​​ച്ചു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന മി​​​​​​​ശ്ര സ​​​​​​​മ്പ​​​​​​​ദ്ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​ണ് രാ​​​​​​​ജ്യം ഉ​​​​​​​ദ്ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നു ചെ​​​​​​​ട്ടി ആ ​​​​​​​ബ​​​​​​​ജ​​​​​​​റ്റി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു.

ആ​​​​​​​റാ​​​​​​​മ​​​​​​​ത്തെ സ​​​​​​​മ്പ​​​​​​​ദ്ഘ​​​​​​​ട​​​​​​​ന 

അ​​​​​​​വി​​​​​​​ടെനി​​​​​​​ന്ന് 2026-27ലേ​​​​​​​ക്ക് എ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ രാ​​​​​​​ജ്യം 53.47 ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ വ​​​​​​​ലു​​​​​​​പ്പ​​​​​​​മു​​​​​​​ള്ള ബ​​​​​​​ജ​​​​​​​റ്റാ​​​​​​​ണു ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ആ​​​​​​​റാ​​​​​​​മ​​​​​​​ത്തെ വ​​​​​​​ലി​​​​​​​യ സ​​​​​​​മ്പ​​​​​​​ദ്ഘ​​​​​​​ട​​​​​​​ന. മൊ​​​​​​​ത്തം ജി​​​​​​​ഡി​​​​​​​പി 393 ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ (4.15 ല​​​​​​​ക്ഷം കോ​​​​​​​ടി ഡോ​​​​​​​ള​​​​​​​ർ). ഇ​​​​​​​രു​​​​​​​പ​​​​​​​താ​​​​​​​ണ്ടു കൂ​​​​​​​ടി ക​​​​​​​ഴി​​​​​​​യു​​​​​​​മ്പോ​​​​​​​ൾ വി​​​​​​​ക​​​​​​​സി​​​​​​​ത​​​​​​​രാ​​​​​​​ജ്യം എ​​​​​​​ന്ന വി​​​​​​​ശേ​​​​​​​ഷ​​​​​​​ണം കി​​​​​​​ട്ടാ​​​​​​​നു​​​​​​​ള്ള ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​ണു രാ​​​​​​​ജ്യം. ഇ​​​​​​​തു സ്വ​​​​​​​പ്നം കാ​​​​​​​ണാ​​​​​​​ൻ ത​​​​​​​ക്ക വി​​​​​​​ധം 80 വ​​​​​​​ർ​​​​​​​ഷം കൊ​​​​​​​ണ്ടു ന​​​​​​​മ്മ​​​​​​​ൾ വ​​​​​​​ള​​​​​​​ർ​​​​​​​ന്നു.ഈ ​​​​​​​വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ട്. 1991നു ​​​​​​​മു​​​​​​​ൻ​​​​​​​പും പി​​​​​​​ൻ​​​​​​​പും. ഇ​​​​​​​ന്ത്യ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യു​​​​​​​ടെ യാ​​​​​​​ത്രാ​​​​​​​പ​​​​​​​ഥം തി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ട്ട വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​ണ് 1991. കു​​​​​​​വൈ​​​​​​​റ്റ് യു​​​​​​​ദ്ധ​​​​​​​വും തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യ വി​​​​​​​ദേ​​​​​​​ശ​​​​​​​നാ​​​​​​​ണ്യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യും സ്വ​​​​​​​ർ​​​​​​​ണം പ​​​​​​​ണ​​​​​​​യം വ​​​​​​​യ്ക്ക​​​​​​​ലും ച​​​​​​​രി​​​​​​​ത്രം തി​​​​​​​രു​​​​​​​ത്തി​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​ള്ള മ​​​​​​​ൻ​​​​​​​മോ​​​​​​​ഹ​​​​​​​ൻ സിം​​​​​​​ഗി​​​​​​​ന്‍റെ ബ​​​​​​​ജ​​​​​​​റ്റും എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും ഓ​​​​​​​ർ​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​തി​​​​​​​നു പി​​​​​​​ന്നി​​​​​​​ലൊ​​​​​​​രു ആ​​​​​​​ഗോ​​​​​​​ള സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം ഉ​​​​​​​ണ്ട്.

ശീ​​​​​​​ത​​​​​​​യു​​​​​​​ദ്ധ​​​​​​​കാ​​​​​​​ല​​​​​​​ത്ത്

സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ 1947 മു​​​​​​​ത​​​​​​​ലു​​​​​​​ള്ള ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​പാ​​​​​​​ത​​​​​​​യെ നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ച്ച​​​​​​​തി​​​​​​​ൽ ആ​​​​​​​ഗോ​​​​​​​ള ശാ​​​​​​​ക്തി​​​​​​​ക ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വ​​​​​​​ലി​​​​​​​യ സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. പാ​​​​​​​ശ്ചാ​​​​​​​ത്യ ചേ​​​​​​​രി​​​​​​​യും ക​​​​​​​മ്യൂ​​​​​​​ണി​​​​​​​സ്റ്റ് ചേ​​​​​​​രി​​​​​​​യും ശീ​​​​​​​ത​​​​​​​യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന കാ​​​​​​​ല​​​​​​​ത്ത് ചേ​​​​​​​രി​​​​​​​ചേ​​​​​​​രാ​​​​​​​യ്മ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ കൈ​​​​​​​ക്കൊ​​​​​​​ണ്ട രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ​​​​​​​വ​​​​​​​ഴി. അ​​​​​​​തു കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും സോ​​​​​​​വ്യ​​​​​​​റ്റ് യൂ​​​​​​​ണി​​​​​​​യ​​​​​​​ന്‍റെ വ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്കു ചാ​​​​​​​യു​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1950ക​​​​​​​ളി​​​​​​​ലെ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ ക​​​​​​​ടു​​​​​​​ത്ത ക​​​​​​​മ്യൂ​​​​​​​ണി​​​​​​​സ്റ്റ് വി​​​​​​​രു​​​​​​​ദ്ധ​​​​​​​ത​​​​​​​യും ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര പി​​​​​​​ന്തു​​​​​​​ണ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​വും അ​​​​​​​ടു​​​​​​​പ്പം കു​​​​​​​റ​​​​​​​ച്ചു.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക രം​​​​​​​ഗ​​​​​​​ത്തു മി​​​​​​​ശ്ര സ​​​​​​​മ്പ​​​​​​​ദ്ഘ​​​​​​​ട​​​​​​​ന എ​​​​​​​ന്നു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും 1955ലെ ​​​​​​​ആ​​​​​​​വ​​​​​​​ഡി എ​​​​​​​ഐ​​​​​​​സി​​​​​​​സി സ​​​​​​​മ്മേ​​​​​​​ള​​​​​​​നം “സോ​​​​​​​ഷ്യ​​​​​​​ലി​​​​​​​സ്റ്റ് മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ലു​​​​​​​ള്ള സ​​​​​​​മൂ​​​​​​​ഹ”സൃ​​​​​​​ഷ്‌​​​​​​​ടി​​​​​​​യാ​​​​​​​ണു ന​​​​​​​യം എ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ഘ​​​​​​​ന​​​​​​​വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും റെ​​​​​​​യി​​​​​​​ൽ​​​​​​​വേ​​​​​​​യും വൈ​​​​​​​ദ്യു​​​​​​​തി​​​​​​​യും ക​​​​​​​ൽ​​​​​​​ക്ക​​​​​​​രി​​​​​​​യും ഖ​​​​​​​ന​​​​​​​ന​​​​​​​വും ലൈ​​​​​​​ഫ് ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സും വ്യോ​​​​​​​മ​​​​​​​ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​വും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​ലും ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്‌​​​​​​​തൃ ഉ​​​​​​​ത്പ​​​​​​​ന്ന വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും വ്യാ​​​​​​​പാ​​​​​​​ര​​​​​​​വും സ്വ​​​​​​​കാ​​​​​​​ര്യ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​ലും എ​​​​​​​ന്ന​​​​​​​താ​​​​​​​യി ന​​​​​​​യം. ക്ര​​​​​​​മേ​​​​​​​ണ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​​​​​​വും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളും ജ​​​​​​​ന​​​​​​​റ​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സും ദേ​​​​​​​ശ​​​​​​​സാ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. “ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് പെ​​​​​​​ർ​​​​​​​മി​​​​​​​റ്റ് രാ​​​​​​​ജ്” മ​​​​​​​ത്സ​​​​​​​രം ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കി ദ​​​​​​​രി​​​​​​​ദ്ര​​​​​​​രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​നി​​​​​​​ന്നു കൊ​​​​​​​ള്ള​​​​​​​ലാ​​​​​​​ഭം ചോ​​​​​​​ർ​​​​​​​ത്താ​​​​​​​ൻ വ​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​ർ എ​​​​​​​ന്ന ക​​​​​​​ണ്ണോ​​​​​​​ടെ​​​​​​​യാ​​​​​​​ണു ബ​​​​​​​ഹു​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളെ ഇ​​​​​​​ന്ത്യ ക​​​​​​​ണ്ട​​​​​​​ത്. ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി​​​​​​​ക്കു പ​​​​​​​ക​​​​​​​രം സ്വ​​​​​​​ദേ​​​​​​​ശി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​ൻ ജ​​​​​​​ന​​​​​​​ത്തെ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചു. അ​​​​​​​തു രാ​​​​​​​ജ്യ​​​​​​​ത്തെ ഉ​​​​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ഉ​​​​​​ത്​​​​​​​പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും നി​​​​​​​ല​​​​​​​വാ​​​​​​​രം മോ​​​​​​​ശ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ എ​​​​​​​ത്തി. ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ രാ​​​​​​​ജ്യം മ​​​​​​​ടി​​​​​​​ച്ചു.

1962ലെ ​​​​​​​ചൈ​​​​​​​നീ​​​​​​​സ് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​വും 1965ലെ ​​​​​​​പാ​​​​​​​ക്ക് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​വും 1971ലെ ​​​​​​​ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് വി​​​​​​​മോ​​​​​​​ച​​​​​​​ന യു​​​​​​​ദ്ധ​​​​​​​വും രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ട്ടെ​​​​​​​ല്ല് ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. 1965-67 കാ​​​​​​​ല​​​​​​​ത്തെ നീ​​​​​​​ണ്ട വ​​​​​​​ര​​​​​​​ൾ​​​​​​​ച്ച​​​​​​​യും രാ​​​​​​​ജ്യ​​​​​​​ത്തെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​മാ​​​​​​​ക്കി.

വി​​​​​​​സ്മ​​​​​​​യ​​​​​​​മാ​​​​​​​യി ഹ​​​​​​​രി​​​​​​​ത​​​​​​​വി​​​​​​​പ്ല​​​​​​​വം

എ​​​​​​​ങ്കി​​​​​​​ലും 1960ക​​​​​​​ളു​​​​​​​ടെ പ​​​​​​​കു​​​​​​​തി​​​​​​​യോ​​​​​​​ടെ ഉ​​​​​​​ത്​​​​​​​പാ​​​​​​​ദ​​​​​​​ന​​​​​​​ക്ഷ​​​​​​​മ​​​​​​​ത കൂ​​​​​​​ടി​​​​​​​യ പു​​​​​​​തി​​​​​​​യ ഗോ​​​​​​​ത​​​​​​​മ്പ്, നെ​​​​​​​ല്ല് എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു ഹ​​​​​​​രി​​​​​​​ത​​​​​​​വി​​​​​​​പ്ല​​​​​​​വ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു രാ​​​​​​​ജ്യം പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി വേ​​​​​​​ണ്ടാ​​​​​​​ത്ത നി​​​​​​​ല​​​​​​​യി​​​​​​​ലേ​​​​​​​ക്ക് 1980ക​​​​​​​ളു​​​​​​​ടെ ആ​​​​​​​ദ്യം രാ​​​​​​​ജ്യം എ​​​​​​​ത്തി. പ​​​​​​​ത്തു വ​​​​​​​ർ​​​​​​​ഷം ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​ന്ത്യ ഭ​​​​​​​ക്ഷ്യ​​​​​​​ധാ​​​​​​​ന്യ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യി മാ​​​​​​​റി. ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യ വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ ഭ​​​​​​​ക്ഷ​​​​​​​ണം കി​​​​​​​ട്ടാ​​​​​​​തെ ദ​​​​​​​ശ​​​​​​​ല​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ 1970ക​​​​​​​ളി​​​​​​​ൽ ചാ​​​​​​​കാ​​​​​​​ൻ പോ​​​​​​​കു​​​​​​​ന്നു എ​​​​​​​ന്നു ചി​​​​​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​ണ് പോ​​​​​​​ൾ ഏ​​​​​​​ർ​​​​​​​ലീ​​​​​​​ഹ് “ദ ​​​​​​​പോ​​​​​​​പ്പു​​​​​​​ലേ​​​​​​​ഷ​​​​​​​ൻ ബോം​​​​​​​ബ്” എ​​​​​​​ന്ന പു​​​​​​​സ്ത​​​​​​​കം 1968ൽ ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ഏ​​​​​​​ർ​​​​​​​ലീ​​​​​​​ഹി​​​​​​​ന്‍റെ പു​​​​​​​സ്ത​​​​​​​കം ചൂ​​​​​​​ട​​​​​​​പ്പം പോ​​​​​​​ലെ വി​​​​​​​റ്റ​​​​​​​ഴി​​​​​​​ഞ്ഞു. പ​​​​​​​ക്ഷേ എ​​​​​​​ഴു​​​​​​​പ​​​​​​​തു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ പ​​​​​​​ട്ടി​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​ല്ല, ക്ര​​​​​​​മേ​​​​​​​ണ ധാ​​​​​​​ന്യ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി.

1991നു ​​​​​​​മു​​​​​​​ൻ​​​​​​​പു​​​​​​​ള്ള കാ​​​​​​​ലം “ഹി​​​​​​​ന്ദു വ​​​​​​​ള​​​​​​​ർ​​​​​​​ച്ച നി​​​​​​​ര​​​​​​​ക്കി​​​​​​ന്‍റെ” കാ​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു (മൂ​​​​​​​ന്നു മൂ​​​​​​​ന്ന​​​​​​​ര ശ​​​​​​​ത​​​​​​​മാ​​​​​​​നം വ​​​​​​​ള​​​​​​​ർ​​​​​​​ച്ച) എ​​​​​​​ന്നു പ​​​​​​​രി​​​​​​​ഹ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ ഈ ​​​​​​​വ​​​​​​​ലി​​​​​​​യ മാ​​​​​​​റ്റം കാ​​​​​​​ണു​​​​​​​ന്നി​​​​​​​ല്ല. ലോ​​​​​​​ക ജ​​​​​​​ന​​​​​​​ത​​​​​​​യു​​​​​​​ടെ 18 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തെ തീ​​​​​​​റ്റി​​​​​​​പ്പോ​​​​​​​റ്റാ​​​​​​​ൻ വേ​​​​​​​ണ്ട രീ​​​​​​​തി​​​​​​​യി​​​​​​​ൽ കൃ​​​​​​​ഷി​​​​​​​യും ജ​​​​​​​ല​​​​​​​സേ​​​​​​​ച​​​​​​​ന​​​​​​​വും വ​​​​​​​ള​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​ത് ചൈ​​​​​​​ന​​​​​​​യ്ക്കു​​​​​​പോ​​​​​​​ലും അ​​​​​​​ന്നു സാ​​​​​​​ധി​​​​​​​ക്കാ​​​​​​​ത്ത കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്.

മൂ​​​​​​​ല​​​​​​​ധ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​യാ​​​​​​​ത്ര

1989ൽ ​​​​​​​ബ​​​​​​​ർ​​​​​​​ലി​​​​​​​ൻ മ​​​​​​​തി​​​​​​​ൽ ത​​​​​​​ക​​​​​​​രു​​​​​​​ക​​​​​​​യും ശീ​​​​​​​ത​​​​​​​യു​​​​​​​ദ്ധം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത സ​​​​​​​മ​​​​​​​യ​​​​​​​ത്താ​​​​​​​ണ് ഇ​​​​​​​ന്ത്യ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക പ​​​​​​​രി​​​​​​​ഷ്‌​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. ശീ​​​​​​​ത​​​​​​​യു​​​​​​​ദ്ധം തീ​​​​​​​ർ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ലി​​​​​​​ബ​​​​​​​റ​​​​​​​ൽ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന് എ​​​​​​​തി​​​​​​​രാ​​​​​​​യ ശ​​​​​​​ക്തി​​​​​​​ക​​​​​​​ൾ നി​​​​​​​ഷ്‌​​​​​​​പ്ര​​​​​​​ഭ​​​​​​​മാ​​​​​​​യി. കാ​​​​​​​പ്പി​​​​​​​റ്റ​​​​​​​ലി​​​​​​​സ്റ്റ് സി​​​​​​​ദ്ധാ​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. മൂ​​​​​​​ല​​​​​​​ധ​​​​​​​ന​​​​​​​ത്തി​​​ന്‍റെ സ്വ​​​​​​​ത​​​​​​​ന്ത്ര യാ​​​​​​​ത്ര​​​​​​​യും അ​​​​​​​തി​​​​​​​രു​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​ത്ത വ്യാ​​​​​​​പാ​​​​​​​ര​​​​​​​വും വ​​​​​​​രു​​​​​​​ന്ന കാ​​​​​​​ല​​​​​​​ത്തേ​​​​​​​ക്ക് ഇ​​​​​​​ന്ത്യ​​​​​​​യും എ​​​​​​​ടു​​​​​​​ത്തു ചാ​​​​​​​ടി​​​​​​​യ​​​​​​​താ​​​​​​​ണ് 1991ൽ ​​​​​​​ക​​​​​​​ണ്ട​​​​​​​ത്.

ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും തീ​​​​​​​രു​​​​​​​വ​​​​​​​യും കു​​​​​​​റ​​​​​​​ച്ചു. വി​​​​​​​ദേ​​​​​​​ശ മൂ​​​​​​​ല​​​​​​​ധ​​​​​​​ന​​​​​​​ത്തെ സ്വാ​​​​​​​ഗ​​​​​​​തം ചെ​​​​​​​യ്തു. മൂ​​​​​​​ല​​​​​​​ധ​​​​​​​ന വി​​​​​​​പ​​​​​​​ണി​​​​​​​യെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​ക്കി. “ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ്, പെ​​​​​​​ർ​​​​​​​മി​​​​​​​റ്റ് രാ​​​​​​​ജ്” അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ചു. ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ നീ​​​​​​​ക്കി. നി​​​​​​​കു​​​​​​​തി നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ കു​​​​​​​റ​​​​​​​ച്ചു. മൂ​​​​​​​ല​​​​​​​ധ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​രു​​​​​​​ടെ​​​​​​​യും “മൃ​​​​​​​ഗീ​​​​​​​യാ​​​​​​​വേ​​​​​​​ശം” ഇ​​​​​​​ന്ത്യ​​​​​​​യെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യു​​​​​​​ടെ ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി. 

Latest News

Corehub Up