x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മ​ല്ലൂ​രിന്‍റെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​ത്തിലേക്ക്


Published: January 9, 2026 04:51 AM IST | Updated: January 9, 2026 04:51 AM IST

ക​​ടു​​ത്തു​​രു​​ത്തി: ഏ​​റെ നാ​​ളു​​ക​​ളാ​​യു​​ള്ള ഓ​​മ​​ല്ലൂ​​ര്‍ നി​​വാ​​സി​​ക​​ളു​​ടെ സ്വ​​പ്‌​​നം യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​ന്നു. “വീ ​​കാ​​ന്‍ സ​​ര്‍​വീ​​സ് ആ​​ന്‍​ഡ് ചാ​​രി​​റ്റ​​ബി​​ള്‍ ഫൗ​​ണ്ടേ​​ഷ’’​​നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ സ്വ​​പ്‌​​ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ​​ത്.

2024 ഏ​​പ്രി​​ലി​​ല്‍ ഓ​​മ​​ല്ലൂ​​ര്‍ നി​​വാ​​സി​​ക​​ള്‍ ത​ങ്ങ​ളു​ടെ പ്ര​​ദേ​​ശ​​ത്തു​​കൂ​​ടി ക​​ട​​ന്നു​​പോ​​കു​​ന്ന എം​​വി​​ഐ​​പി ക​​നാ​​ല്‍ വൃ​​ത്തി​​യാ​​ക്കി പ​​രി​​സ​​രം സൗ​​ന്ദ​​ര്യ​​വ​​ത്ക​​രി​​ച്ചു കു​​ട്ടി​​ക​​ള്‍​ക്കും വ​​യോ​​ജ​​ന​​ങ്ങ​​ള്‍​ക്കും ഉ​ൾ​പ്പെ​ടെ പ്ര​​യോ​​ജ​​ന​​പ്പെ​ടു​ത്തു​ന്ന​​തി​​നാ​​യി രൂ​​പീ​​ക​​രി​​ച്ച ചാ​​രി​​റ്റ​​ബി​​ള്‍ ഫൗ​​ണ്ടേ​​ഷ​​നാ​​ണ് ര​​ണ്ടു​വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​കാ​​നി​​രി​​ക്കേ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും സ്വ​​കാ​​ര്യ​​വ്യ​​ക്തി​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നാ​​ടി​​ന്‍റെ മു​​ഖ​ച്ഛാ​​യ ത​​ന്നെ മാ​​റ്റി​​യ​ത്.

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, സ​​ന്തോ​​ഷ് ജോ​​ര്‍​ജ് കു​​ള​​ങ്ങ​​ര, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ദ്ധ​​തി​​പ്ര​​ദേ​​ശം സ​​ന്ദ​​ര്‍​ശി​​ച്ചി​​രു​​ന്നു. ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ മേ​​യി​​ല്‍ ന​​ട​​ത്തി​​യ നാ​​ലു ദി​​വ​​സം നീ​​ണ്ട “സ​​മ്മ​​ര്‍ ഗ്രീ​​ന്‍-2025’’ ഓ​​മ​​ല്ലൂ​​ര്‍ ഫു​​ഡ് ഫെ​​സ്റ്റ് മാ​​ഞ്ഞൂ​​രി​​ല്‍ ആ​​ദ്യ​​ത്തേ​​തും ജ​​ന​​ശ്ര​​ദ്ധ​​യാ​​ക​​ര്‍​ഷി​​ച്ച​​തു​​മാ​​യ പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു.

ഉ​​ഴ​​വൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 2025 വ​​ര്‍​ഷ​​ത്തി​​ലെ ബ​​ജ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ 10 ല​​ക്ഷം രൂ​​പ​​യു​​ടെ ഓ​​പ്പ​​ണ്‍ ജി​​മ്മി​​ന്‍റെ പ​​ണി​​ക​​ള്‍ ഇ​​തോ​​ട​​കം പൂ​​ര്‍​ത്തി​​യാ​​യി. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള കി​​ഡ്സ് പാ​​ര്‍​ക്കി​​ന്‍റെ പ​​ണി​​ക​​ള്‍ ഈ ​​മാ​​സം ത​​ന്നെ പൂ​​ര്‍​ത്തി​​യാ​​വും.

മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി നാ​​ലു ല​​ക്ഷം രൂ​​പ​ അ​നു​വ​ദി​ച്ച് ക​​നാ​​ല്‍ വ​​ശ​​ങ്ങ​​ളി​​ലെ മ​​ണ്ണൊ​​ലി​​പ്പ് ത​​ട​​യു​​ന്ന​​തി​​നാ​​യി ആ​വി​ഷ്ക​രി​ച്ച ക​​യ​​ര്‍ ഭൂ​​വ​​സ്ത്രം പ​​തി​​ക്കു​​ന്ന പ​​ണി​​ക​​ളും പൂ​​ര്‍​ത്തി​​യാ​​യി.

പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്തെ പ​​രി​​സ​​ര ശു​​ചീ​​ക​​ര​​ണ​​ത്തി​​ന് ജി​​ല്ലാ​ പ​​ഞ്ചാ​​യ​​ത്ത് 2025ല്‍ 15 ​​ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി ക​​നാ​​ല്‍ റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ ടൈ​​ലു​​ക​​ള്‍ വി​​രി​​ച്ചു മ​​നോ​​ഹ​​ര​​മാ​​ക്കി. വ​​യോ​​ജ​​ന​​ങ്ങ​​ള്‍ക്ക് വി​​ശ്ര​​മ സൗ​ക​ര്യ​ത്തി​നു​ള്ള പ​​ദ്ധ​​തി​​യു​​ടെ​യും പ​​ണി​​ക​​ള്‍ ഈ ​​മാ​​സം പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും പ​​രി​​സ​​ര​​വാ​​സി​​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​യു​ള്ള ചാ​​രു​​ബെ​​ഞ്ച് സ്ഥാ​പി​ക്ക​ൽ, ക​​നാ​​ല്‍ വ​​ശ​​ങ്ങ​​ളി​ലെ പു​​ല്‍​ത്ത​​കി​​ടി നി​​ര്‍​മാ​​ണം, ഓ​​പ്പ​​ണ്‍ ജി​​മ്മി​​നി​​ട​യി​​ല്‍ സോ​​ളാ​​ര്‍ ലൈ​​റ്റു​​ക​​ള്‍ സ്ഥാ​​പി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വയും ഉ​​ട​​ന്‍ പൂ​​ര്‍​ത്തി​​യാ​​കും. ഈ ​​വ​​ര്‍​ഷം സ​​മ്മ​​ര്‍ ഗ്രീ​​ന്‍-2026 ഓ​​മ​​ല്ലൂ​​ര്‍ ഫു​​ഡ് ഫെ​​സ്റ്റ് ന​​ട​​ത്താ​​നും ഫൗ​​ണ്ടേ​​ഷ​​ൻ ശ്ര​​മി​ക്കു​ന്നു. ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 1.25 കി​​ലോ​മീ​​റ്റ​​ര്‍ പ്ര​​ദേ​​ശം സൗ​​ന്ദ​​ര്യ​​വ​​ത്ക​​രി​​ച്ചു ക​​നാ​​ല്‍ ടൂ​​റി​​സം സാ​ധ്യ​മാ​​ക്കാ​​നാ​​ണ് ഫൗ​​ണ്ടേ​​ഷ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ക​​നാ​​ലി​​ല്‍ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​കു​ന്പോ​ൾ ഇ​​റ​​ക്കു​​ന്ന​​തി​​ന് കു​​ട്ടി​​ക​​ള്‍​ക്കാ​​യു​ള്ള ഫൈ​​ബ​​ര്‍ വ​​ള്ള​​ങ്ങ​​ള്‍ ത​​യാ​​റാ​​ണെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. ക​​നാ​​ല്‍ പ​​രി​​സ​​ര​​ത്ത് ത​​ണ​​ല്‍​മ​​ര​​ങ്ങ​​ള്‍ ന​​ട്ടു​​പി​​ടി​​പ്പി​​ച്ചു.

വ​​രും​​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ശ​​ല​​ഭോ​​ദ്യാ​​നം ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​​ണ് ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മാ​​സ​​ത്തി​​ല്‍ ര​​ണ്ടു ഞാ​​യ​​റാ​​ഴ്ച​ ക​​നാ​​ല്‍ ശു​​ചീ​​ക​​ര​​ണ പ്ര​​വൃ​​ത്തി​​ക​​ള്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ അം​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്നു​​ണ്ട്. കു​​റു​​പ്പ​​ന്ത​​റ​​യി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള സ്വ​​ദേ​​ശി​​ക​​ളും പ്ര​വാ​സി​ക​​ളും വ്യാ​​പാ​​രി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന ഒ​​രു വ​​ലി​​യ സ​​മൂ​​ഹ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​ന​​ങ്ങ​​ൾ.

Tags : nattu vishesham Omallur's dream

Recent News

Corehub Up