x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ സി​ജെ​പി സ​മ​രം ക​ന​ക്കു​ന്നു: സം​ഘ​ർ​ഷം, 70 പേ​ർ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: July 21, 2026 06:27 AM IST | Updated: July 21, 2026 06:49 AM IST

സിജെപിയുടെ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​ജെ​പി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം ശ​ക്ത​മാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​റും ഡി​സി​പി​മാ​രും അ​ട​ക്കം അ​ഞ്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 118 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​മ​ര​ക്കാ​ർ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​താ​യും 20 വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ജ​ന്ത​ർ​മ​ന്ത​റി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ്, സോ​നം വാംഗ്‌ചുക്ക് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്ന വേ​ദി പൂ​ർ​ണ്ണ​മാ​യി പൊ​ളി​ച്ചു​മാ​റ്റി. പ്ര​ദേ​ശ​ത്ത് ദ്രു​ത​ക​ർ​മ​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ല​മെ​ന്‍റി​ലേ​യ്ക്ക് ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും​പോ​ലീ​സ് ത​ട​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​വും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​യെ തു​ട​ർ​ന്ന് ചി​ത​റി​പ്പോ​യ സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി​യോ​ടെ വീ​ണ്ടും ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് തി​രി​ച്ചെ​ത്തി സ​മ​രം പു​ന​രാ​രം​ഭി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​യ്ക്ക് ​വീ​ണ്ടും മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. സ​മ​ര​ക്കാ​രു​ടെ ഈ ​തി​രി​ച്ചു​വ​ര​വ് എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ടി​യ​ന്ത​ര ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്

Tags : cjp agitation intensifies delhi clashes custody police

Recent News

Corehub Up