x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്

വെബ്ഡെസ്ക്
Published: September 26, 2026 03:27 AM IST | Updated: September 26, 2026 03:27 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ ആ​​​വി​​​ഷ്ക​​​രി​​​ച്ച ഡോ. ​​​എ.​​​പി.​​​ജെ. അബ്ദുള്‍ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് സ്കീ​​​മി​​​ലേ​​​ക്ക് 2025-26 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

14 വ​​​യ​​​സ് മു​​​ത​​​ൽ 20 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്‌, ബോ​​​ക്സിം​​​ഗ്, സ്വി​​​മ്മിം​​​ഗ്, ബാ​​​ഡ്മി​​​ന്‍റ​​​ൺ, സൈ​​​ക്ലിം​​​ഗ്, ക​​​നോ​​​യിം​​​ഗ്- ക​​​യാ​​​ക്കിം​​​ഗ്, റോ​​​വിം​​​ഗ് എ​​​ന്നീ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ, കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ ദേ​​​ശീ​​​യ (സൗ​​​ത്ത് സോ​​​ൺ) മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ക​​​യാ​​​ണ് കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള ഒ​​​രു കാ​​​യി​​​ക താ​​​ര​​​ത്തി​​​നു പ്ര​​​തി​​​മാ​​​സം പ​​​തി​​​നാ​​​യി​​​രം രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ കാ​​​യി​​​ക​​​നേ​​​ട്ടം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഒ​​​ക്്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Tags : Scholarships SportsStars Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up