x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരന്തബാധിതർക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം

വെബ്ഡെസ്ക്
Published: September 26, 2026 02:36 AM IST | Updated: September 26, 2026 02:36 AM IST

വി​​​​ശ്വ​​​​സേ​​​​വാ ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മൃ​​​​ത​​​​പു​​​​രി​​​​യി​​​​ല്‍ ല​​​​ഡു ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു.

അ​​​​​മൃ​​​​​ത​​​​​പു​​​​​രി: തൃ​​​​​ശൂ​​​​​ര്‍ വെ​​​​​ടി​​​​​ക്കെ​​​​​ട്ട് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​ലും കൊ​​​​​ല്ലം തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ബോ​​​​​ട്ട് ദു​​​​​ര​​​​​ന്ത​​​​​ത്തി​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ല്‍കു​​മെ​​ന്ന് മാ​​​​താ അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യി മ​​​​ഠം. വി​​​​​ശ്വ​​​​​സേ​​​​​വാ ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് നാ​​ളെ ​​​ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ ഉ​​​​​പ​​​​​രാ​​​​​ഷ്‌​​ട്ര​​​​​പ​​​​​തി സി.​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നി​​​​​ല്‍നി​​​​​ന്ന് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ഏ​​​​​റ്റു​​​​​ങ്ങും.

ആ​​​​സാ​​മി​​​​ലും നേ​​​​പ്പാ​​​​ളി​​​​ലു​​​​മു​​​​ണ്ട​​​​യ മി​​​​ന്ന​​​​ൽ​​പ്ര​​​​ള​​​​യ​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഹി​​​​മ​​​​പാ​​​​ത​​​​ത്തി​​​​ലും അ​​ക​​പ്പെ​​ട്ട​​വ​​രു​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കാ​​​​യി ര​​​​ണ്ട് കോ​​​​ടി രൂ​​​​പ വീ​​​​തം ധ​​​​ന​​​​സ​​​​ഹാ​​​​യ​​വും ന​​ൽ​​കും. അ​​​​മൃ​​​​ത​​​​പു​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് ആ​​​​സാം വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ഡോ. ​​​​ര​​​​നോ​​​​ജ് പെ​​​​ഗു​​​​വും ഇ​​​​ന്ത്യ​​​​യി​​​​ലെ നേ​​​​പ്പാ​​​​ള്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ഡോ. ​​​​സു​​​​രേ​​​​ന്ദ്ര ഥാ​​​​പ​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യം ഏ​​​​റ്റു​​​​വാ​​​​ങ്ങും.

വി​​​ശ്വ​​​സേ​​​വാ​​​ ദി​​​നാ​​​ഘോ​​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആയിരം പേ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 20 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​യും പ്ര​​ഖ‍്യാ​​പി​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഗ​​​ർ​​​ഭ​​​പാ​​​ത്രം മാ​​​റ്റി​​​വ​​യ്​​​ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യും ന​​ട​​പ്പാ​​ക്കും. ഈ ​​​പ​​​ദ്ധ​​​തി​​​ക്കാ​​​യി ഒ​​​രു രോ​​​ഗി​​​യെ ഇ​​​തി​​​നോ​​​ട​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​ട്ടു​​ണ്ടെ​​ന്ന് മ​​ഠം അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

കൂ​​​ടാ​​​തെ 300 ഓ​​​പ്പ​​​ൺ ഹാ​​​ർ​​​ട്ട് സ​​​ർ​​​ജ​​​റി​​​ക​​​ൾ, 50 ക​​​ര​​​ൾ മാ​​​റ്റി​​​വ​​യ്​​​ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, 50 വൃ​​​ക്ക മാ​​​റ്റി​​​വ​​യ്​​​ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, 50 ന്യൂ​​​റോ സ​​​ർ​​​ജ​​​റി​​​ക​​​ൾ, 50 കാ​​​ൽ​​​മു​​​ട്ട് മാ​​​റ്റി​​​വ​​യ്​​​ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, 500 കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ എ​​​ന്നി​​​വ​​​യും ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തും.

വി​​​ശ്വ​​​സേ​​​വാ​​​ ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​ന്നു ​വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ച​​​ട​​​ങ്ങി​​​ൽ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ക്കും.

അ​മൃ​ത​പു​രി​യി​ല്‍ വി​ശ്വ​സേ​വാ​ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം

അ​​​​മൃ​​​​ത​​​​പു​​​​രി (കൊ​​​​ല്ലം): മാ​​​​താ അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യി​​​​യു​​​​ടെ ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ന്ന് തു​​​​ട​​​​ക്ക​​​​മാ​​​​കും. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​നി​​​​ര്‍​വ​​​​ഹി​​​​ക്കും.

വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കും. കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി, ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍, എം​​​​പി​​​​മാ​​​​ര്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ച​​​​ട​​​​ങ്ങി​​​​ൽ അ​​​​മൃ​​​​ത​​​​കീ​​​​ര്‍​ത്തി പു​​​​ര​​​​സ്‌​​​​കാ​​​​രം പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള​​​​യ്ക്ക് സ​​​​മ്മാ​​​​നി​​​​ക്കും. ആ​​​​സാ​​​​മി​​​​ലെ പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന നി​​​​ധി​​​​യി​​​​ലേ​​​​ക്ക് മാ​​​​താ അ​​​​മൃ​​​​താ​​​​ന്ദ​​​​മ​​​​യി മ​​​​ഠം ന​​​​ല്‍​കു​​​​ന്ന ര​​​​ണ്ട് കോ​​​​ടി രൂ​​​​പ ആ​​​​സാം വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ഡോ. ​​​​ര​​​​നോ​​​​ജ് പെ​​​​ഗു​​​​വി​​​​ന് കൈ​​​​മാ​​​​റും. തു​​​​ട​​​​ര്‍​ന്ന് ധ്യാ​​​​ന​​​​വും ഭ​​​​ജ​​​​ന​​​​യും ദ​​​​ര്‍​ശ​​​​ന​​​​വും ന​​​​ട​​​​ക്കും.

27ന് ​​​​രാ​​​​വി​​​​ലെ 7.30ന് ​​​​മാ​​​​താ അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യി മ​​​​ഠം വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ്വാ​​​​മി അ​​​​മൃ​​​​ത​​​​സ്വ​​​​രൂ​​​​പാ​​​​ന​​​​ന്ദ​​​​പു​​​​രി​​​​യു​​​​ടെ സ​​​​ത്സം​​​​ഗ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങുക. ഒ​​​​മ്പ​​​​തി​​​​ന് ഗു​​​​രു​​​​പാ​​​​ദു​​​​ക പൂ​​​​ജ, വി​​​​ശ്വ​​​​ശാ​​​​ന്തി പ്രാ​​​​ര്‍​ഥ​​​​ന എ​​​​ന്നി​​​​വ​​​​യ്ക്ക് ശേ​​​​ഷം മാ​​​​താ അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യി​​​​യു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ഭ​​​​ജ​​​​ന​​​​യും ന​​​​ട​​​​ക്കും. 11ന് ​​​​ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​​​പ​​​​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ വേ​​​​ദി​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​വും. ഗ​​​​വ​​​​ര്‍​ണ​​​​ര്‍ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ര്‍​ലേ​​​​ക​​​​ര്‍, മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, കേ​​​​ന്ദ്രമ​​​​ന്ത്രി കി​​​​ഞ്ച​​​​രാ​​​​പ്പു രാം​​​​മോ​​​​ഹ​​​​ന്‍ നാ​​​​യി​​​​ഡു, സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​ര്‍, എം​​​​പി​​​​മാ​​​​ര്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : MataAmritanandamayiMadam HelpingHand Disaster Victims Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up