ദുബായ്: ഇറാൻ വിഷയത്തിൽ താൽക്കാലിക വെടിനിർത്തലല്ല ശാശ്വത സമാധാനമാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഒരു ഇംഗ്ലിഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം വീണ്ടും ആക്രമണങ്ങൾ ഉണ്ടാകുന്ന താത്കാലിക പരിഹാരങ്ങളല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലം നിലനിൽക്കുന്ന സമാധാന അന്തരീക്ഷമാണ് മേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകളെൾ പോലെ, ജിസിസി തലത്തിലും സമാധാന ചർച്ചകൾ നടക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ആവശ്യപ്പെട്ടു.
Tags : UAE Diplomatic Adviser Permanent Peace Iran Issue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash