x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള: ആ​റു പേ​ർ​ക്കു​കൂ​ടി എം​പ്ലോ​യ്‌​മെ​ന്‍റ് കോ​ൺ​ട്രാ​ക്ട് കൈ​മാ​റി

വെബ് ഡെസ്ക്
Published: September 26, 2026 02:16 AM IST | Updated: September 26, 2026 02:16 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​നി​ന്നും ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്‌​സിം​ഗ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​ദ്ധ​തി​യാ​യ ‘നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള’​യു​ടെ ഭാ​ഗ​മാ​യി ആ​റു പേ​ർ​ക്കു​കൂ​ടി എം​പ്ലോ​യ്‌​മെ​ന്‍റ് കോ​ൺ​ട്രാ​ക്ട് കൈ​മാ​റി. നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള​യു​ടെ ഏ​ഴാം ബാ​ച്ചി​ലെ ശി​ൽ​പ വൈ​ലോ​ങ്ക​ര, ഏ​യ്ഞ്ച​ൽ റോ​സ്, ജ്യോ​ത്സ്‌​ന ബി​നു, അ​നി​റ്റ് ജി​ജി, ഐ​ശ്വ​ര്യ മു​ര​ളീ​ധ​ര​ൻ, റെ​ക്‌​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കാ​ണ് കോ​ൺ​ട്രാ​ക്ട് കൈ​മാ​റി​യ​ത്.

ര​ണ്ടു പേ​ർ​ക്ക് ഷാ​രി​റ്റെ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ലും മ​റ്റു​ള​ള​വ​ർ​ക്ക് ലാ​ൻ​ഡ്ഷൂ​ട്ടി​ലെ എ​ൽ.​എ. റീ​ജി​യോ ക്ലി​നി​ക്കി​ലു​മാ​ണ് നി​യ​മ​നം. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി ഇ​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ജ​ർ​മ​നി​യി​ലെ​ത്താ​നാ​കും.

തൈ​ക്കാ​ട് നോ​ർ​ക്ക സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​കാ​ശ് പി ​ജോ​സ​ഫ്, റി​ക്രൂ​ട്ട്‌​മെ​ന്‍റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നോ​ർ​ക്ക റൂ​ട്ട്സും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ൻ​സി​യും ജ​ർ​മ​ൻ ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള.

Tags : NORKA Employment contracts handed over Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up