പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: പ്രളയ ധനസഹായം വേഗത്തിലാക്കാൻ വിതരണത്തിന്റെ പൂർണ ചുമതല താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് സർക്കാർ ഉത്തരവിറക്കി. അപേക്ഷകൾ പെട്ടെന്ന് പരിശോധിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് തുക എത്തിക്കാനാണിത്.
കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ധനസഹായ വിതരണം നടന്നിരുന്നത്. അപേക്ഷകൾ വൻതോതിൽ ലഭിച്ചതോടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കും കാലതാമസം നേരിട്ടിരുന്നു.
ഇതിന് പരിഹാരമായാണു പുതിയ മാറ്റം. സർക്കാർ ഫണ്ട് നേരിട്ട് ജില്ലാ കളക്ടർമാർക്കു കൈമാറും. തുടർന്ന് താലൂക്ക് തഹസിൽദാർമാർ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ‘ഡിബിടി’ സംവിധാനം വഴി തുക നേരിട്ടെത്തിക്കും. പുതിയ വിതരണ രീതിക്ക് അനുയോജ്യമായി സോഫ്റ്റ്വേറിൽ മാറ്റം വരുത്താൻ സി-ഡിറ്റിനു നിർദേശം നൽകി.
Tags : Tahsildars FloodRelif Distributed AvoidDelay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash