Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tahsildars

കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ പ്ര​ള​യ ധ​ന​സ​ഹാ​യം ത​ഹ​സി​ൽ​ദാ​ർ​മാ​ർ വ​ഴി വി​ത​ര​ണം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ധ​​​ന​​​സ​​​ഹാ​​​യം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ ചു​​​മ​​​ത​​​ല താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ലേ​​​ക്ക് വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. അ​​​പേ​​​ക്ഷ​​​ക​​​ൾ പെ​​​ട്ടെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു നേ​​​രി​​​ട്ട് തു​​​ക എ​​​ത്തി​​​ക്കാ​​​നാ​​​ണി​​​ത്.

ക​​​ള​​​ക്‌ടറേറ്റു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ല​​​ഭി​​​ച്ച​​​തോ​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും അ​​​നു​​​മ​​​തി​​​ക്കും കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യാ​​​ണു പു​​​തി​​​യ മാ​​​റ്റം. സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ട് നേ​​​രി​​​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു കൈ​​​മാ​​​റും. തു​​​ട​​​ർ​​​ന്ന് താ​​​ലൂ​​​ക്ക് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​മാ​​​ർ വ​​​ഴി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് ‘ഡി​​​ബി​​​ടി’ സം​​​വി​​​ധാ​​​നം വ​​​ഴി തു​​​ക നേ​​​രി​​​ട്ടെ​​​ത്തി​​​ക്കും. പു​​​തി​​​യ വി​​​ത​​​ര​​​ണ രീ​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യി സോ​​​ഫ്റ്റ്‌‌​​​വേ​​​റി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സി-​​​ഡി​​​റ്റി​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Latest News

Corehub Up