x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വെടിയേറ്റ നിലയിൽ നാലു മൃതദേഹങ്ങൾ

വെബ്ഡെസ്ക്
Published: September 26, 2026 01:46 AM IST | Updated: September 26, 2026 01:46 AM IST

പ്രതീകാത്മക ചിത്രം - എഐ

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാ​​​​മ്ജോം​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ നി​​​​ല​​​​യി​​​​ൽ നാ​​​ഗാ​​​വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി.

മ്യാ​​​​ൻ​​​​മ​​​​റി​​​​ൽനി​​​​ന്നു​​​​ള്ള സാ​​​യു​​​ധ​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് നാ​​​ലു​​​പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു. വ​​​​രേ​​​​ഷിം ജാ​​​​ജോ, ഫാ​​​​മി ജാ​​​​ജോ, ബെ​​​​റ്റ​​​​ർ​​​​സ​​​​ൺ ജാ​​​​ജോ, നിം​​​​ഗ്തെം ക​​​​ഷ​​​​ക് എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

മ്യാ​​​​ൻ​​​​മ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ പി​​​​ലോം​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കാ​​​മ്ജോം​​​ഗ് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

പു​​​ല​​​ർ‌​​​ച്ചെ അ​​​ഞ്ചം​​​ഗ​​​സം​​​ഘ​​​ത്തി​​​നു​​​നേ​​​രെ സാ​​​യു​​​ധ​​​സം​​​ഘം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഒ​​​രാ​​​ൾ ഓ​​​ടി​​​ര​​​ക്ഷ​​​പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വൈ.​​​​ ഖേം​​​​ച​​​​ന്ദ് സിം​​​​ഗ് അ​​​പ​​​ല​​​പി​​​ച്ചു. അ​​​ക്ര​​​മി​​​ക​​​ളെ ഉ​​​ട​​​ൻ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Manipur Gunshot DeadBodies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up