x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ദാ​ൻ പ​ള്ളി​യി​ലെ ഭീ​ക​രാ​ക്ര​മ​ണം; പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ വി​ധി

വെബ് ഡെസ്ക്
Published: November 16, 2026 06:52 AM IST | Updated: November 16, 2026 06:52 AM IST

അ​മ്മാ​ൻ: ജോ​ർ​ദാ​നെ ഞെ​ട്ടി​ച്ച പ​ള്ളി​യാ​ക്ര​മ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ മൂ​ന്നു പ്ര​തി​ക​ളെ തൂ​ക്കി​ക്കൊ​ല്ലാ​ൻ കോ​ട​തി​വി​ധി. പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ സ​ഹോ​ദ​ര​ങ്ങ​ളും മൂ​ന്നാ​മ​ൻ ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വു​മാ​ണ്.

ക​ഴി​ഞ്ഞ​മാ​സം 23ന് ​ക​രാ​ക്കി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മൃ​ത​സം​സ്കാ​ര​ച്ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​ന്പ​തു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. 34 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ടി​വ​യ്പി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ മൂ​ന്നു പേ​രെ​യും മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ജോ​ർ​ദാ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നാ​ണു സൂ​ച​ന.

പ്ര​തി​ക​ൾ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം, തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചെ​യ്ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി​യെ​ന്ന് ജോ​ർ​ദാ​ൻ സാ​യു​ധ സേ​ന അ​റി​യി​ച്ചു. ന്യൂ​ന​പ​ക്ഷ ക്രൈ​സ്ത​വ​ർ​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ഉ​രു​ക്കു​മു​ഷ്ടി​യോ​ടെ നേ​രി​ടാ​ൻ ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് നി​ർ​ദേ​ശം ന​ല്കി. ഇ​തി​നു പി​ന്നാ​ലെ സി​റി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സേ​റ്റ് ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ൽ ജോ​ർ​ദാ​ൻ സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Tags : Terrorist attack mosque Jordan convicts sentenced hanged Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up