Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mosque

റോഡ് വികസനം: ഉജ്ജയിനിൽ മോസ്ക് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കല്ലേറ്

ഉ​​​ജ്ജ​​​യി​​​ൻ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജ​​​യിനി​​​ൽ റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മോ​​സ്ക് പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​തോ​​​ടെ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പൊലിസ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

സിം​​​ഹ​​​സ്ഥ കും​​​ഭ​​​മേ​​​ള​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​മാ​​​ണ് 900 മീ​​​റ്റ​​​ർ റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഷാ​​​ഹി മ​​​സ്ജി​​​ദി​​​ന്‍റെ ഒ​​​രു ഭാ​​​ഗം പൊ​​​ളി​​​ച്ചു​​​നീ​​​ക്കേ​​​ണ്ടി​​​വ​​​രും.

മോ​​സ്ക് പൊ​​ളി​​ക്കു​​ന്ന​​തി​​നെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി ത​​ള്ളി​​യി​​രു​​ന്നു. ക​​​ന്താ​​​ൾ ക്രോ​​​സിം​​​ഗ് മു​​​ത​​​ൽ ഗോ​​​പാ​​​ൽ മ​​​ന്ദി​​​ർ​​​ വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​മാ​​​ണ് 15 മീ​​​റ്റ​​​റാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഒ​​​രുവി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​വ​​​രെ ചെ​​​റി​​​യ രീ​​​തി​​​യി​​​ൽ സേ​​​ന​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പി​​​രി​​​ട്ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​സ്പി പ്ര​​​ദീ​​​പ് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.

ബൃ​​​ഹ​​​ത് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മ​​​ന്യേ എ​​​ല്ലാ​​​വ​​​രും ത​​​ന്നെ ഇ​​​തി​​​നാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​ജ്ജ​​​യി​​​ൻ ക​​​ള​​​ക്ട​​​ർ റോ​​​ഷ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു. ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ച്ച് ആ​​​രും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ഉ​​​ജ്ജ​​​യ്​​​ൻ ഷ​​​ഹ​​​ർ ഖാ​​​സി ഖു​​​റെ റ​​​ഹ്മാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പെ​രു​ന്നാ​ൾ പ്ര​സം​ഗ​ത്തി​നി​ടെ ഇ​മാം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ഒ​​​​റ്റ​​​​പ്പാ​​​​ലം: പ​​​​ള്ളി​​​​യി​​​​ൽ ചെ​​​​റി​​​​യ പെ​​​​രു​​​​ന്നാ​​​​ൾ ഖു​​​​തു​​​​ബ പ്ര​​​​സം​​​​ഗം ന​​​ട​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​മാം കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ്​ മ​​​​രി​​​​ച്ചു.

ഒ​​​​റ്റ​​​​പ്പാ​​​​ലം തൃ​​​​ക്ക​​​​ടീ​​​​രി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ആ​​​​റ്റാ​​​​ശേ​​​​രി​​​​യി​​​​ലെ ഇ​​​​സ്‌​​​ലാ​​​​മി​​​​ക് സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി ജു​​​​മാ​​​​മ​​​​സ്ജി​​​​ദ് ഇ​​​​മാം മൗ​​​​ല​​​​വി അ​​​​ബ്‌​​​ദു​​​ൾ ഷു​​​​ക്കൂ​​​​ർ ഖാ​​​​സി​​​​മി(54)​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ചെ​​​​റി​​​​യ പെ​​​​രു​​​​ന്നാ​​​​ൾ ന​​​​മ​​​​സ്കാ​​​​രം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ള്ളി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. തൊ​​​​ടു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. ഭാ​​​​ര്യ​​​​യും ഒ​​​​രു മ​​​​ക​​​​നു​​​​മു​​​​ണ്ട്.

International

റംസാൻ ആഘോഷത്തിന് മോസ്കിലെത്തിയ ആൽബനീസിനെ കൂക്കിവിളിച്ചു

സി​​​ഡ്നി: റം​​​സാ​​​ൻ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ മോ​​​സ്കി​​​ലെ​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സി​​​ന് കൂ​​​ക്കി​​​വി​​​ളി​​​യും പ​​​രി​​​ഹാ​​​സ​​​വും. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​ഡ്നി​​​യി​​​ലെ ലാ​​​കെം​​​ബ മോ​​​സ്കി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ൽ ആ​​​ൽ​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​ത്.

സ​​​മു​​​ദാ​​​യ​​​ നേ​​​താ​​​ക്ക​​​ളു​​​ടെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​ൽ​​​ബ​​​നീ​​​സും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ടോ​​​ണി ബു​​​ർ​​​ക്കെ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മോ​​​സ്കുകൂ​​​ടി​​​യാ​​​യ ഇ​​​വി​​​ടെ എ​​​ത്തി​​​യ​​​ത്.

സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ൾ വേ​​​ദി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​റ​​​ച്ചു​​​പേ​​​ർ ആ​​​ൽ​​​ബ​​​നീ​​​സി​​​നെ കൂ​​​ക്കി​​​വി​​​ളി​​​ച്ചു. പ​​​രി​​​പാ​​​ടി​​​ ക​​​ഴി​​​ഞ്ഞു പോ​​​കാ​​​ൻ നേ​​​രം ‘ഗാ​​​സ വം​​​ശ​​​ഹ​​​ത്യ​​​ക്കു കൂ​​​ട്ടു​​​നി​​​ന്ന പ്ര​​​ധാ​​​നമ​​​ന്ത്രി പു​​​റ​​​ത്തു​​​പോ​​​ക​​​ണം’ എ​​​ന്നും ചി​​​ല​​​ർ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തെ​​​ങ്കി​​​ലും കു​​​റ്റം ചു​​​മ​​​ത്താ​​​തെ വി​​​ട്ട​​​യ​​​ച്ചു. പ​​​രി​​​പാ​​​ടി പോ​​​സി​​​റ്റീ​​​വ് അ​​​നു​​​ഭ​​​വം ആ​​​യി​​​രു​​​ന്നെ​​​ന്നും മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രാ​​​ണ് ത​​​ന്നെ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ആ​​​ൽ​​​ബ​​​നീ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

District News

പറവൂരിൽ മ​സ്ജി​ദി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം

ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി മാ​ട്ടു​പു​റം ജു​മാ മ​സ്ജി​ദി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. ഏ​ക​ദേ​ശം 20,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തു​ന്നു. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​രി​കി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡ​ര​മാ​ണു ക​മ്പി പാ​ര ഉ​പ​യോ​ഗി​ച്ചു കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​യു​ന്ന​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​നന​ട​ത്തി. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. യു​വാ​ക്ക​ളു​ടെസം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സം​ശ​യം. ര​ണ്ടു​ദി​വ​സം മു​ൻ​പ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പു​റ​പ്പി​ള്ളി​ക്കാ​വ്, മാ​ഞ്ഞാ​ലി ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ വാ​ട്ട​ർ​മീ​റ്റ​റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു അ​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത മോ​ഷ​ണം.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ അ​ൻ​പ​തി​ലേ​റെമോ​ഷ​ണ​ങ്ങ​ളാ​ണ് ആ​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്.


ഇ​തി​ൽ ഭൂ​രി​ഭാ​ഗം സം​ഭ​വ​ത്തി​ലും പൊ​ലീ​സി​നു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ് അ​ടി​ക്ക​ടി മോ​ഷ​ണംന​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

International

മോസ്കിൽ സ്ഫോടനം; ആറു പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്: സി​​​റി​​​യ​​​യി​​​ലെ ഹോം​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ മോ​​​സ്കി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

21 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷ​​​ർ അ​​​സാ​​​ദി​​​ന്‍റെ അ​​​ലാ​​​വി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള മേ​​​ഖ​​​ല​​​യി​​​ലെ മോ​​​സ്കി​​​ലാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

മോ​​​സ്കി​​​നു​​​ള്ളി​​​ൽ സ്ഥാ​​​പി​​​ച്ച സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​വാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തെ​​​ന്ന് സി​​​റി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

National

മോ​സ്കി​ൽ ഉ​ച്ച​ഭാ​ഷിണി: അ​നു​മ​തി ഇല്ലെന്നു കോ​ട​തി

നാ​​​​ഗ്പു​​​​ർ: മോ​​​​സ്കി​​​​ൽ ഉ​​​​ച്ച​​​​ഭാ​​​​ഷിണി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നാ​​​​ഗ്പു​​​​ർ ബെ​​​​ഞ്ച്. മ​​​​തം ആ​​​​ച​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ല ഉ​​​​ച്ച​​​​ഭാ​​​​ഷ​​​​ണി​​​​യെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ​​​​ത്.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ അ​​​​നി​​​​ൽ പ​​​​ൻ​​​​സാ​​​​രെ, രാ​​​​ജ് വ​​​​കോ​​​​ഡെ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഉ​​​​ച്ച​​​​ഭാ​​​​ഷിണി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യോ ഡ്രം ​​​​മു​​​​ഴ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യോ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഒ​​​​രു മ​​​​ത​​​​വും അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഗോ​​​​ണ്ടി​​​​യ ജി​​​​ല്ല​​​​യി​​​​ൽ മ​​​​സ്ജി​​​​ദ് ഗൗ​​​​സി​​​​യ​​​​യാ​​​​ണ് ഉ​​​​ച്ച​​​​ഭാ​​​​ഷ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

മ​​​​തം ആ​​​​ച​​​​രി​​​​ക്കാ​​​​ൻ ഉ​​​​ച്ച​​​​ഭാ​​​​ഷി​​​​ണി നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്ന് കാ​​​​ണി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​വ​​​​ര​​​​വും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു ബെ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സ​​​​മാ​​​​ധാ​​​​നം കെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഒ​​​​രു മ​​​​ത​​​​വും നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ല.‌ ശ​​​​ബ്ദ​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ഗു​​​​രു​​​​ത​​​​ര ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

Leader Page

മാർപാപ്പയുടെ മോസ്ക് സന്ദർശനവും കത്തോലിക്കാ സഭയുടെ നിലപാടും

ആ​​​​​ഗോ​​​​​ള​​​ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ​​​സ​​​​​ഭ​​​​​യു​​​​​ടെ തലവ​​​​​നാ​​​​​യ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം തു​​​​​ർ​​​​​ക്കി​​​ ഇ​​​​​​​സ്താം​​​​​​​ബൂ​​​​​​​ളി​​​​​​​ലെ ബ്ലൂ ​​​​​​​മോ​​​​​​​സ്ക് എ​​​​​​​ന്ന​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന സു​​​​​​​ൽ​​​​​​​ത്താ​​​​​​​ൻ അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് മോ​​​​​​​സ്ക് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​വി​​​​​ടെ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മു​​​​​സ്‌​​ലിം പു​​​​​രോ​​​​​ഹി​​​​​ത​​​​​ൻ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കാ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ക്ഷ​​​​​ണി​​​​​ച്ച​​​​​തും അ​​​​​ദ്ദേ​​​​​ഹം അ​​​​​തു സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വം നി​​​​​ര​​​​​സി​​​​​ച്ച​​​​​തും വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​ല്ലോ. പ​​​​​ല മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളും ഇ​​​​​ക്കാ​​​​​ര്യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത് ഒ​​​​​രു പു​​​​​തു​​​​​മ​​​​​യാ​​​​​യി​​​​​ട്ടാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​തുത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.​​​​​ അ​​​​​താ​​​​​യ​​​​​ത്, മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്നതോടൊ​​​​​പ്പംത​​​​​ന്നെ ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ​​​​​യി​​​​​ൽ വെ​​​​​ളി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട ദൈ​​​​​വി​​​​​കസ​​​​​ത്യ​​​​​ത്തെ അ​​​​​ഭം​​​​​ഗു​​​​​രം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കു​​​​​ക എ​​​​​ന്നത്.

പു​​​​​തി​​​​​യ നി​​​​​ല​​​​​പാ​​​​​ട​​​​​ല്ല

ലെ​​​​​യോ മാർപാ​​​​​പ്പയു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് ഒരു പു​​​​​തി​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​മ​​​​​ല്ല. 2,000 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​മ്പ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്ന ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ എ​​​​​ന്ന ഏ​​​​​ക​​​​​സ​​​​​ത്യ​​​​​ദൈ​​​​​വ​​​​​ത്തെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും “അ​​​​​വി​​​​​ടന്നാ​​​​​ണ് ഏ​​​​​ക ര​​​​​ക്ഷ​​​​​ക​​​​​ൻ” എ​​​​​ന്ന് പ്ര​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ഭ ഇ​​​​​ന്നു​​​​​വ​​​​​രെ വെ​​​​​ള്ളം ചേ​​​​​ർ​​​​​ത്തി​​​​​ട്ടി​​​​​ല്ല. അ​​​​​തി​​​​​നു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​ഭ​​​​​യി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ഴെ​​​​​ല്ലാം സ​​​​​ഭ അ​​​​​ത് തി​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്.

ര​​​​​ക്ഷ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം സ​​​​​ഭ​​​​​യും മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളും എ​​​​​പ്ര​​​​​കാ​​​​​രം നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് വിശദമാ​​​​​യി പ്ര​​​​​തി​​​​​പാ​​​​​ദി​​​​​ക്കു​​​​​ന്ന ഒ​​​​​ന്നാ​​​​​ണ് 2000 ഓ​​​​​ഗ​​​​​സ്റ്റ് ആ​​റി​​ന് ​​​വി​​​​​ശ്വാ​​​​​സ തി​​​​​രു​​​​​സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്ന കർദിനാൾ ജോ​​​​​സ​​​​​ഫ് റാ​​​​​റ്റ്സിം​​​​​ഗ​​​​​ർ (ബെ​​​​​ന​​​​​ഡി​​​​​ക്ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ) പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ‘ക​​​​​ർ​​​​​ത്താ​​​​​വാ​​​​​യ ഈ​​​​​ശോ’ എ​​​​​ന്ന രേ​​​​​ഖ. ഈ ​​​​​രേ​​​​​ഖ​​​​​യു​​​​​ടെ ആ​​​​​റാ​​​​​മ​​​​​ത്തെ അ​​​​​ധ്യാ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രെ വ്യ​​​​​ക്ത​​​​​മാ​​​​​യി ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. ഈ ​​​​​രേ​​​​​ഖ ഒ​​​​​രി​​​​​ക്ക​​​​​ലും പു​​​​​തു​​​​​താ​​​​​യി സൃ​​​​​ഷ്ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത​​​​​ല്ല. മ​​​​​റി​​​​​ച്ച്, കാ​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി വി​​​​​വി​​​​​ധ കൗ​​​​​ൺ​​​​​സി​​​​​ലു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ സ​​​​​ഭ പ്ര​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​വും ശ​​​​​ക്ത​​​​​വു​​​​​മാ​​​​​യ ഭാ​​​​​ഷ​​​​​യി​​​​​ൽ ഇ​​​​​വി​​​​​ടെ പു​​​​​ന​​​​​ര​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

ര​​​​​ണ്ടു സ​​​​​ത്യ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ് ഈ ​​​​​രേ​​​​​ഖ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഒ​​​​​ന്നാ​​​​​മ​​​​​ത്തെ സ​​​​​ത്യ​​​​​മെ​​​​​ന്ന​​​​​ത് ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​വം​​​​​ശ​​​​​ത്തി​​​​​ന് മു​​​​​ഴു​​​​​വ​​​​​നും ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള യ​​​​​ഥാ​​​​​ർ​​​​​ഥ സാ​​​​​ധ്യ​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ്. ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ​​​​​ത്യ​​​​​മെ​​​​​ന്ന​​​​​ത്, ഈ ​​​​​ര​​​​​ക്ഷ​​​​​യ്ക്ക് സ​​​​​ഭ​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യം എ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ്. ഈ ​​​​​ര​​​​​ണ്ടു സ​​​​​ത്യ​​​​​ങ്ങ​​​​​ളും ഒ​​​​​ന്നി​​​​​ച്ച് സൂ​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം എ​​​​​ന്ന് രേ​​​​​ഖ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു (​​​​​ക​​​​​ർ​​​​​ത്താ​​​​​വാ​​​​​യ ഈ​​​​​ശോ, No.20).

സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളും അ​​ല്ലാ​​​​​ത്ത​​​​​വ​​​​​രും

സ​​​​​ഭ​​​​​യു​​​​​ടെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഈ ​​​​​രേ​​​​​ഖ ഇ​​​​​പ്ര​​​​​കാ​​​​​രം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു: “ഇ​​​​​പ്പോ​​​​​ൾ ഭൂ​​​​​മി​​​​​യി​​​​​ൽ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ഭ ര​​​​​ക്ഷ​​​​​യ്ക്ക് അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ഏ​​​​​ക മി​​​​​ശി​​​​​ഹാ മ​​​​​ധ്യ​​​​​സ്ഥ​​​​​നും ര​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​ർ​​​​​ഗ​​​​​വു​​​​​മാ​​​​​ണ്. അ​​​​​വി​​​​​ട​​​​​ന്ന് സ​​​​​ഭ​​​​​യാ​​​​​കു​​​​​ന്ന ത​​​​​ന്‍റെ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ ന​​​​​മു​​​​​ക്ക് സ​​​​​ന്നി​​​​​ഹി​​​​​ത​​​​​നാ​​​​​ണ്. ഒ​​​​​രു വാ​​​​​തി​​​​​ലി​​​​​ലൂ​​​​​ടെ​​​​​യെ​​​​​ന്ന​​​​​പോ​​​​​ലെ മാ​​​​​മോ​​​​​ദീ​​​​​സ​​​​​യി​​​​​ലൂ​​​​​ടെ മ​​​​​നു​​​​​ഷ്യ​​​​​ർ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​വി​​​​​ട​​​​​ന്ന് ഉ​​​​​റ​​​​​പ്പി​​​​​ച്ചു പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്”(No.20).
ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യും ദൃ​​​​​ശ്യ​​​​​മാ​​​​​യും സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗ​​​​​ങ്ങ​​​​​ള​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് മി​​​​​ശി​​​​​ഹാ​​​​​യി​​​​​ലു​​​​​ള്ള ര​​​​​ക്ഷ​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും എ​​​​​ന്ന് രേ​​​​​ഖ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ഒ​​​​​രു കൃ​​​​​പ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്താ​​​​​ലാ​​​​​ണ് അ​​​​​തു സാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​വ​​​​​രെ സ​​​​​ഭ​​​​​യോ​​​​​ട് ര​​​​​ഹ​​​​​സ്യാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും, എ​​​​​ന്നാ​​​​​ൽ സ​​​​​ഭ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗിക ഭാ​​​​​ഗ​​​​​മാ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന കൃ​​​​​പ​​​​​യാ​​​​​ണ​​​​​ത്.

എ​​​​​ന്നാ​​​​​ലും അ​​​​​വ​​​​​രെ അ​​​​​ത് പ്ര​​​​​കാ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്നു. അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ധ്യാ​​​​​ത്മി​​​​​ക​​​​​വും ഭൗ​​​​​തി​​​​​ക​​​​​വു​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​നു ചേ​​​​​ർ​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​കാ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​കൃ​​​​​പ മി​​​​​ശി​​​​​ഹാ​​​​​യി​​​​​ൽ​​നി​​​​​ന്ന് വ​​​​​രു​​​​​ന്നു. ഈ ​​​​​കൃ​​​​​പ സ​​​​​ഭ​​​​​യി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ള​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രി​​​​​ലേ​​​​​ക്ക് എ​​​​​ങ്ങ​​​​​നെ ചെ​​​​​ന്നെ​​​​​ത്തും എ​​​​​ന്ന​​​​​തി​​​​​നെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ര​​​​​ണ്ടാം വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന കാ​​​​​ര്യം രേ​​​​​ഖ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു: “ദൈ​​​​​വം ത​​​​​നി​​​​​ക്ക് മാ​​​​​ത്രം അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്നു”(No.21).
അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക്രി​​​​​സ്തീ​​​​​യ ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​നു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ ചി​​​​​ല സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ രേ​​​​​ഖ തി​​​​​രു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യി, സ​​​​​ഭ​​​​​യെ മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം ര​​​​​ക്ഷ​​​​​യു​​​​​ടെ ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്ന​​​​​തും മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളെ സ​​​​​ഭ​​​​​യു​​​​​ടെ പൂ​​​​​ര​​​​​ക​​​​​ങ്ങ​​​​​ൾ ആ​​​​​യി​​​​​ട്ടോ സ​​​​​ഭ​​​​​യോ​​​​​ട് സ​​​​​ത്താ​​​​​പ​​​​​ര​​​​​മാ​​​​​യി തു​​​​​ല്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​യാ​​​​​യി​​​​​ട്ടോ കാ​​​​​ണു​​​​​ന്ന​​​​​തും ക്രി​​​​​സ്തീ​​​​​യ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​നു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്ന് രേ​​​​​ഖ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു (No.21).

മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​വ്

ര​ക്ഷ​ക​നാ​യ ഈ​ശോ​മി​ശി​ഹാ സ്ഥാ​പി​ച്ച സ​ഭ മ​നു​ഷ്യ​വം​ശം മു​ഴു​വ​ന്‍റെ​യും ര​ക്ഷ​യ്ക്കു​ള്ള ഉ​പ​ക​ര​ണ​മാ​യി​രി​ക്ക​ണ​മെ​ന്ന​ത് ദൈ​വം നി​ശ്ച​യി​ച്ച​താ​ണെ​ന്ന് രേ​ഖ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ലോ​ക​ത്തി​ലെ മ​ത​ങ്ങ​ളോ​ട് സ​ഭ​യ്ക്ക് ആ​ത്മാ​ർ​ഥ​മാ​യ ആ​ദ​ര​വു​ണ്ട്. അ​തേ​സ​മ​യം, സ​ഭ​യാ​ണ് ര​ക്ഷ​യു​ടെ ഉ​പ​ക​ര​ണം എ​ന്ന വി​ശ്വാ​സ​സ​ത്യ​ത്തെ കു​റ​ച്ചു​കാ​ണാ​ൻ സ​ഭ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. “ഒ​രു മ​തം മ​റ്റ് ഏ​തു മ​ത​ത്തെ​യും​പോ​ലെ ന​ല്ല​താ​ണ്” എ​ന്ന വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന മ​ത​പ​ര​മാ​യ ആ​പേ​ക്ഷി​ക​വാ​ദ​ത്തെ(Relati vism) സ​ഭ ഒ​രി​ക്ക​ലും അ​നു​കൂ​ലി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം പ്ര​ബോ​ധ​ന​രേ​ഖ സം​ശ​യ​ലേ​ശ​മെ​ന്യേ പ​ഠി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം, സ​ഭ​യി​ൽ ആ​യി​രി​ക്കു​ക​യും ര​ക്ഷ​യു​ടെ പൂ​ർ​ണ​മാ​ർ​ഗം ഉ​ണ്ടാ​യി​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ശ്രേ​ഷ്ഠ​മാ​യ അ​വ​സ്ഥ​യാ​ണെ​ങ്കി​ലും ഈ ​അ​നു​ഗ്ര​ഹ​ത്തോ​ട് വി​ചാ​ര​ത്താ​ലും വ​ച​ന​ത്താ​ലും പ്ര​വൃ​ത്തി​യാ​ലും സ​ഹ​ക​രി​ക്കാ​ത്ത​വ​ർ ര​ക്ഷ പ്രാ​പി​ക്കു​ക​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​വ​ർ ക​ഠി​ന​മാ​യ വി​ധി​ക്ക് പാ​ത്ര​മാ​വു​ക​കൂ​ടി ചെ​യ്യു​മെ​ന്ന് രേ​ഖ ഓ​ർ​മി​പ്പി​ക്കു​ന്നു (No.22).

International

പ​ല​സ്തീ​നി​ക​ൾ​ക്കു​ നേ​രേ ഇ​സ്രേലി കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ക്ര​മണം

ഗാ​​​​സ: ഇ​​​​സ്രേലി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ പ​​​​ല​​​​സ്തീ​​​​നി​​​​ൽ മോ​​​​സ്ക് തീ​​​​യി​​​​ട്ടു ന​​​​ശി​​​​പ്പി​​​​ച്ചു. ​​പ​​​​ല​​​​സ്തീ​​​​നി​​​​ലെ ദെ​​​​യ്ർ ഇ​​​​സ്തി​​​​യ​​​​യി​​​​ലു​​​​ള്ള മോ​​​​സ്കാ​​​​ണ് ന​​​​ശി​​​​പ്പി​​​​ച്ചത്.

ഖു​​​​റാ​​​​ന്‍റെ മൂ​​​​ന്ന് കോ​​​​പ്പി​​​​യും പ​​​​ര​​​​വ​​​​താ​​​​നി​​​​ക​​​​ളും അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു. മോ​​സ്കി​​ന്‍റെ ഭി​​​​ത്തി​​​​ക​​​​ളി​​​​ൽ വി​​​​ദ്വേ​​​​ഷസ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും എ​​​​ഴു​​​​തി. ഇ​​​​സ്ര​​​​യേ​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മൻ​​​​ഡന്‍റ് ത​​​​ല​​​​വ​​​​നാ​​​​യ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​വി ബ്ലൂ​​​​ത്ത് അ​​​​ക്ര​​​​മ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്ത് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​സ്രേലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. വെ​​​​സ്റ്റ് ബാ​​​​ങ്കി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​ക്കു​​​​മെന്നും ഗാ​​​​സ​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​നപ്ര​​​​ക്രി​​​​യ​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്നും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ പ​​​​റ​​​​ഞ്ഞു.

ഗാ​​​​സ​​​​ യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച ശേഷം കുടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ നി​​​​ര​​​​വ​​​​ധി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ദ്ദേ​​​​ശീയ​​​​ർ​​​​ക്കു​​​​ നേ​​​​രേ ന​​​​ട​​​​ത്തി​​​​യ​​​​ത്. സ​​​​മീ​​​​പ ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഒ​​​​ലി​​​​വ് വി​​​​ള​​​​വെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​തോ​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​യി.‌ മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ച ഇ​​​​സ്രേ​​​​ലി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ വെ​​​​സ്റ്റ് ബാ​​​​ങ്കി​​​​ലെ ബെ​​​​യ്ത് ലി​​​​ദ്, ദെ​​​​യ്ർ ഷ​​​​റ​​​​ഫ് എ​​​​ന്നീ പ​​​​ല​​​​സ്തീ​​​​ൻ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മറ്റും തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

National

യു​പി​യി​ൽ വീ​ണ്ടും ബു​ൾ​ഡോ​സ​ർ രാ​ജ്; മ​സ്ജി​ദി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ൽ ബു​ൾ​ഡോ​സ​ർ രാ​ജ്. രാ​രി​ബു​സൂ​ർ​ഗ് ഗ്രാ​മ​ത്തി​ലെ ഒ​രു മ​സ്ജി​ദി​ന്‍റെ ഭാ​ഗം പൊ​ളി​ച്ചു നീ​ക്കി.

10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​സ്ജി​ദി​നെ​തി​രെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി. 30 ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മ​സ്ജി​ദി​ന്‍റെ ഒ​രു ഭാ​ഗം സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ന് സ​മീ​പ​ത്താ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​ന് പു​റ​മെ സ​മീ​പ​ത്തെ ക​ല്യാ​ണ മ​ണ്ഡ​പ​വും പൊ​ളി​ച്ചു​നീ​ക്കു​ന്നു​ണ്ട്.

വ​ള​രെ​ക്കാ​ല​മാ​യി ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്കി​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ ആ​രോ​പ​ണം.

സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ കൈ​യേ​റ്റ​മോ നി​ർ​മാ​ണ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​സ്‌​മോ​ലി പോ​ലീ​സ് സ്റ്റേ​ൻ പ​രി​ധി​യി​ലാ​ണ് പ​ള്ളി പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. ഡ്രോ​ൺ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up