മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മോസ്കിൽ പ്രാർഥന വിലക്കി പശ്ചിമബംഗാളിലെ ബിജെപി സർക്കാർ.
നിർണായക ഭൂമിശാസ്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ കവാടങ്ങൾ പുറത്തുനിന്നുള്ളവർക്കായി തുറന്നിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ദേശീയസുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷയുമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ബംഗ്ലാദേശും അടുത്തായതിനാൽ കോൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം നിർണായകമാണ്. പുറത്തുനിന്നുള്ളവർക്ക് അതിന്റെ കവാടങ്ങൾ തുറന്നിടാൻ കഴിയില്ല- സുവേന്ദു കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതലാണ് വിമാനത്താവള ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് എന്‍ട്രി പാസുകള്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചത്. പള്ളിയിലെ പ്രാർഥനയും തടഞ്ഞിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് 136 വര്‍ഷം പഴക്കമുള്ള ഗൗരിപൂര്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നുണ്ട്.
Tags : Bengal government bans prayers mosque airport SuvenduAdhikari