x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറോമലബാർ സിറിയൻ കാത്തലിക് വിദ്യാർഥികൾ ആശങ്കയിൽ

വെബ് ഡെസ്ക്
Published: July 14, 2026 04:19 AM IST | Updated: July 14, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

ച​​​മ്പ​​​ക്കു​​​ളം: സീറോ​​​മ​​​ല​​​ബാ​​​ർ സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക​​​മ്യൂ​​​ണി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​ന്ന​​​തപ​​​ഠ​​​ന​​​ത്തി​​​നും മ​​​ത്സ​​​രപ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ത​​​ട​​​സം നേ​​​രി​​​ടു​​​ന്ന​​​താ​​​യി പ​​​രാ​​​തി. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ സീറോ​​​മ​​​ല​​​ബാ​​​ർ സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലി​​​ക് എ​​​ന്ന് മാ​​​ത്രം ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ത​​​ട​​​സ​​​മാ​​​കു​​​ന്നു.

സീറോ​​​മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ സ​​​മു​​​ദാ​​​യപ്പേ​​​ര് സീറോ മ​​​ല​​​ബാ​​​ർ സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലി​​​ക് എ​​​ന്ന് 2023 ജൂ​​​ലൈ എ​​​ട്ടി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഈ ​​​ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ചേ​​​ർ​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രി​​​നൊ​​​പ്പം ജാ​​​തി/ സ​​​മു​​​ദാ​​​യം ഇ​​​പ്ര​​​കാ​​​രം ചേ​​​ർ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്.ഇ​​​തി​​​ന് മു​​​ൻ​​​പ് ഈ ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ​​​യും സ്‌​​​കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ലെ​​​ല്ലാം റോ​​​മ​​​ൻ കാ​​​ത്ത​​​ലി​​​ക് (ആ​​​ർ​​​സി), റോ​​​മ​​​ൻ കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ക്രി​​​സ്‌​​​ത്യ​​​ൻ (ആ​​​ർ​​​സി എ​​​സ്‌​​​സി) എ​​​ന്നി​​ങ്ങ​​നെ വ‍്യ​​ത‍്യ​​സ്തമാ​​​യി​​​ട്ടാ​​​ണ് ചേ​​​ർ​​​ത്തി​​​രു​​​ന്ന​​​ത്.

ഇ​​​താ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നും ത​​​ട​​​സ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ പേ​​​രുമാ​​​റ്റം വ​​​ന്ന​​​തോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട റ​​​വ​​​ന്യു അ​​​ധി​​​കാ​​​രി​​​ക​​​ൾ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സീറോ മ​​​ല​​​ബാ​​​ർ സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലി​​​ക് എ​​​ന്ന് സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

സീറോ മ​​​ല​​​ബാ​​​ർ സി​​​റി​​​യ​​​ൻ കാ​​​ത്ത​​​ലി​​​ക് എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ്‌​​​കൂ​​​ൾ രേ​​​ഖ​​​ക​​​ളാ​​​ണ് സാ​​​ക്ഷ്യ​​​പ​​​ത്രം ന​​​ൽ​​​കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​പേ​​​ക്ഷ​​​ക​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത് മൂ​​​ലം ഇ​​​ഡ​​​ബ്ല‍്യു​​​എ​​​സ് സം​​​വ​​​ര​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

Tags : Students SyroMalabar Anxiety

Recent News

Corehub Up