രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ബിജെപി ഏറെ ബഹുമാനിക്കുന്നുവെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ ബിജെപി എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല. എൻഎസ്എസിനെ വളരെ മാനിക്കുന്ന പാർട്ടിയാണു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
Tags : RajeevChandrasekhar Bjp G.Sukumaran Nair Nss General Secretary