x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ​ ക​യ​റി മൊ​ബൈ​ൽ പി​ടി​ച്ചെ‌​ടു​ത്തു; പോ​ലീ​സി​ന് 10,000 രൂപ പി​ഴ​

വെബ്ഡെസ്ക്
Published: July 14, 2026 02:15 AM IST | Updated: July 14, 2026 02:15 AM IST

ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: പോ​​​​ലീ​​​​സി​​​​ന് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ സ്ത്രീ​​​​യു​​​​ടെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ബ​​​​ല​​​​മാ​​​​യി​​​​ ക​​​​യ​​​​റി മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ക്കീ​​​​ത്.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കും വ്യ​​​​ക്തി​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​നു മേ​​​​ലെ​​​​യു​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​ധേ​​​​യാ​​​​യ സ്ത്രീ​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 10,000 രൂ​​​​പ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നാ​​​​ഗ്പു​​​​ർ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ഊ​​​​ർ​​​​മി​​​​ള ജോ​​​​ഷി ഫാ​​​​ൽ​​​​ക്കെ, നി​​​​വേ​​​​ദി​​​​ത മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

നാ​​​​ഗ്പു​​​​രി​​​​ലെ സാ​​​​വോ​​​​ന​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി. കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് പോ​​​​ലീ​​​​സ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Tags : MobilePhone Police fined woman bedroom BombayHighCourt

Recent News

Corehub Up