Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MobilePhone

മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​മാ​ല​യും വാ​ങ്ങാ​ൻ സ്വ​ന്തം കു​ഞ്ഞി​നെ വി​റ്റു; മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​മാ​ല​യും വാ​ങ്ങാ​നു​മാ​യി ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ വി​റ്റ സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​നെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

ലി​വിം​ഗ് റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ഒ​രു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ 1.2 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സീ​മ രേ​ഷ്വാ​ൽ എ​ന്ന ഇ​ട​നി​ല​ക്കാ​രി​ക്ക് വി​റ്റ​ത്. കു​ഞ്ഞി​നെ വി​റ്റു​കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ദ​മ്പ​തി​ക​ൾ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു സ്വ​ർ​ണ​മാ​ല​യും വാ​ങ്ങു​ക​യാ​യി​രു​ന്നു.

സീ​മ രേ​ഷ്വാ​ൽ വ​ഴി പ​ടേ​ഗാ​വ് സ്വ​ദേ​ശി സം​ഗീ​ത അ​വ്ഹാ​ദ് 2.7 ല​ക്ഷം രൂ​പ​യ്ക്ക് കു​ഞ്ഞി​നെ വാ​ങ്ങി. തു​ട​ർ​ന്ന് വ്യാ​ജ ഡോ​ക്ട​റാ​യ സു​രേ​ഷ് ഗു​ണ്ടു​ക്ക എ​ന്ന​യാ​ൾ 3.5 ല​ക്ഷം രൂ​പ​യ്ക്ക് കു​ഞ്ഞി​നെ കൈ​ക്ക​ലാ​ക്കു​ക​യും ഒ​ടു​വി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ താ​മ​സി​ക്കു​ന്ന ഉ​മ ഖ​ത്കം എ​ന്ന ബ​ന്ധു​വി​ന് 3.5 ല​ക്ഷം രൂ​പ​യ്ക്ക് വീ​ണ്ടും വി​ൽ​കു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ർ 20-ന് ​ത​നി​ക്ക് മ​ർ​ദ​ന​മേ​റ്റു​വെ​ന്ന് കാ​ണി​ച്ച് കു​ഞ്ഞി​ന്‍റെ അ​മ്മ പൊ​ലി​സി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​നെ വി​റ്റ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 550 കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യാ​ണ് പൊ​ലി​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ഇ​ട​നി​ല​ക്കാ​രാ​യ സീ​മ രേ​ഷ്വാ​ൽ, സം​ഗീ​ത അ​വ്ഹാ​ദ്, വ്യാ​ജ ഡോ​ക്ട​ർ സു​രേ​ഷ് ഗു​ണ്ടു​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ദ​മ്പ​തി​ക​ൾ വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വ​ർ​ണ​മാ​ല​യും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ജു​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ അ​ഭി​ഭാ​ഷ​ക​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്സി​ന​ടി​യി​ലെ ഷൂ ​റാ​ക്കി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്. അ​ർ​ജു​ൻ ആ​യ​ങ്കി​യെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്.

ത​ല​ശേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​നെ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ചൊവ്വാഴ്ച മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​ൻ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ഇ​ത് കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ സിം ​കാ​ർ​ഡി​ല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ൺ ആ​യി​രു​ന്നു അ​ർ​ജു​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ഴി തെ​റ്റി​ക്കാ​നാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​ർ എ​സി​പി എം.​പി. ആ​സാ​ദ്, സൈ​ബ​ർ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഇ​തി​നി​ടെ ആ​യ​ങ്കി​യെ കാ​പ്പ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ഊ​ർ​ജി​തമാ​ക്കി. ഈ ​ആ​ഴ്ച ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് ന​ല്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

National

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി; ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു

ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.

ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്‍റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.

അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Business

മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മാ​ണം ശ​ക്തിപ്പെ​ടു​ത്ത​ൽ ; 62,500 കോ​ടി​ രൂപയു​ടെ പ​ദ്ധ​തി​ക്ക് അംഗീകാരം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ഉൗ​ർ​ജം പ​ക​രാ​ൻ 62,500 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മ്മാ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. നേ​രത്തേയു​ണ്ടാ​യി​രു​ന്ന 40,000 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​എ​ൽ​ഐ (PLI 1.0 പ്രൊ​ഡ​ക്‌ഷ​ൻ ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ്) പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മാ​ണ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക, പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക, ക​യ​റ്റു​മ​തി ഉ​യ​ർ​ത്തു​ക, കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക്സ് ശൃം​ഖ​ല​യി​ലു​ട​നീ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പി​എ​ൽ​ഐ 1.0 പ​ദ്ധ​തി​പ്ര​കാ​രം ആ​കെ വി​ത​ര​ണം ചെ​യ്ത ആ​നു​കൂ​ല്യം 19,000 രൂ​പ​യും ഇ​തി​ലൂ​ടെ ആ​കെ പ​രി​ച്ചെ​ടു​ത്ത നി​കു​തി 25,000 കോ​ടി രൂ​പ​യു​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2025 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ട്ട ഉ​ത്പ​ന്ന​മാ​യി സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ മാ​റി. ഐ​ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ മു​ൻ​പ​ന്തി​യി​ൽ നി​ന്ന ഈ ​മേ​ഖ​ല​യി​ൽ, 2.62 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​ണ് രാ​ജ്യം ക​യ​റ്റു​മ​തി ചെ​യ്ത​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​ന​ത്തി​ന് ന​ൽ​കി​യ ശ​ക്ത​മാ​യ പി​ന്തു​ണ​യെ​ത്തു​ട​ർ​ന്ന്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ളാ​യി ഇ​ന്ത്യ ഉ​യ​ർ​ന്നു വ​ന്നു. രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​നം 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ 2.14 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന്, 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ച് 5.5 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി.

മൊ​ബൈ​ൽ ഫോ​ണ്‍ ക​യ​റ്റു​മ​തി 2019-29 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ 0.27 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 2024-25 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ എ​ട്ട് മ​ട​ങ്ങോ​ളം വ​ർ​ധി​ച്ച് ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

പു​തി​യ പ​ദ്ധ​തി, ആ​നു​കൂ​ല്യ​ങ്ങ​ൾ

2026-27 സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2030-31 വ​രെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.

ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് അ​വ​യു​ടെ വി​ല്പ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി 2.25 ശ​ത​മാ​നം മു​ത​ൽ 5 ശ​ത​മാ​നം വ​രെ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കും. കൂ​ടാ​തെ, പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും അനുബന്ധഘ ടകങ്ങളും ആ​ഭ്യ​ന്ത​ര​മാ​യി വാ​ങ്ങു​ക​യോ നി​ർ​മി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 1.5 ശ​ത​മാ​നം വ​രെ അ​ധി​ക ആ​നു​കൂ​ല്യ​വും, ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ത്പ​ന്ന​ത്തി​ന്‍റെ ഡി​സൈ​ൻ ഗ​വേ​ഷ​ണം എ​ന്നി​വ​യ്ക്കാ​യി വി​ല്പ​ന​യു​ടെ മൂ​ന്നു ശ​ത​മാ​നം അ​ധി​ക ഇ​ൻ​സെ​ന്‍റീ​വും ന​ല്കു​മെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഈ ​പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ ആ​കെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം 39 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഏ​ക​ദേ​ശം 60,000 നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

National

ആറു മാസം 12,71,000 സൈബർ കുറ്റകൃത്യങ്ങൾ; 10,178 കോ​ടി രൂ​പ ന​ഷ്‌ടപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​റ് മാ​സ​ത്തി​നി​ടെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12.71 ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് കൂ​ടു​ത​ൽ.

1.85 ല​ക്ഷം. മ​ഹാ​രാ​ഷ്‌ട്രയാ​ണ് ര​ണ്ടാ​മ​ത്. 1.58 ല​ക്ഷം പ​രാ​തി​ക​ൾ. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ 10,178 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ൾ, ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി​ക​ൾ, വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ, ഫി​ഷിം​ഗ്, ആ​ൾ​മാ​റാ​ട്ടം, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ ലി​ങ്കു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ആ​കെ ന​ഷ്ട​പ്പെ​ട്ട തു​ക​യി​ൽ 2,968.85 കോ​ടി രൂ​പ ബാ​ങ്കു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 2.86 ല​ക്ഷം പ​രാ​തി​ക​ളി​ൽ ബാ​ങ്കിം​ഗ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും, സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ന് കീ​ഴി​ൽ 2.70 ല​ക്ഷം പ​രാ​തി​ക​ൾ ബാ​ങ്കു​ക​ൾ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2021 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് ആ​കെ 64,447 കോ​ടി രൂ​പ​യു​ടെ സൈ​ബ​ർ ന​ഷ്‌​ടം ന​ട​ന്ന​താ​യാ​ണ് ക​ണ​ക്ക്. അ​തി​ൽ 10,718 കോ​ടി രൂ​പ വി​വി​ധ ബാ​ങ്കു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. അ​കെ ത​ട്ടി​പ്പി​ന്‍റെ 323 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​ര​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​ൻ സാ​ധി​ച്ച​തെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പ് ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നേ​രി​ടേ​ണ്ടിവ​രു​ന്ന ഏ​ഴ് പ്ര​ധാ​ന സൈ​ബ​ർ ഭീ​ഷ​ണി​ക​ളി​ൽ ആ​റെ​ണ്ണ​വും പൂ​ർ​ണ​തോ​തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക്സ്-​ഐ​ടി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്ത ഡി​ജി​റ്റ​ൽ ഭീ​ഷ​ണി റി​പ്പോ​ർ​ട്ട് 2025-26ൽ ​ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്രി​മബു​ദ്ധി (എ​ഐ), വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, മാ​റ്റം വ​രു​ത്തി​യ പേ​യ്‌​മെ​ന്‍റ് രീ​തി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ൾ പോ​ലെ തോ​ന്നി​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന​താ​ണ് ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ്ര​ധാ​ന അ​പ​ക​ടം. സൈ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Kerala

പ​രീ​ക്ഷാ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി: യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​രീ​ക്ഷാ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോഡ് പൈ​വ​ളി​ഗെ കു​രു​ട​പ്പ​ദ​വി​ലെ സ​ദ​ൻ​ഗ​യ ഹൗ​സി​ൽ എ​സ്. ജ​നാ​ർ​ദ​ന (36) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​എ​സ്ഇ​ബി വൊ​ർ​ക്കാ​ടി സെ​ക്ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ജ​നാ​ർ​ദ​ന. ഈ ​മാ​സം ഒ​ന്നി​ന് മ​ട്ട​ന്നൂ​ർ പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ന്ന കേ​ര​ള ഗ​വ. സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​നി​ലാ​ണ് (കെ​ജി​സി​ഇ) മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി ന​ട​ന്ന​ത്.

ജ​നാ​ർ​ദ​ന​യ്ക്ക് നി​യ​മ​നം സ്ഥി​ര​മാ​ക​ണ​മെ​ങ്കി​ൽ ഈ ​പ​രീ​ക്ഷ ജ​യി​ക്ക​ണ​മാ​യി​രു​ന്നു. ‌ക​ണ്ണൂ​ർ മോ​ഡേ​ൺ ഐ​ടി​ഐ​യി​ൽ പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള ക്ലാ​സി​ൽ ജ​നാ​ർ​ദ​ന പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ വ​ട​ക​ര സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വാ​ണ് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും പോലീ​സ് ക​ണ്ടെ​ത്തി. സു​രേ​ഷ് ബാ​ബു ഒ​ളി​വി​ലാ​ണ്.

ഇ​യാ​ൾ അ​ഡ്മി​നാ​യു​ള്ള വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ജ​നാ​ർ​ദ​ന​യെ കൂ​ടാ​തെ 21 പേ​ർ കൂ​ടി പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​രം ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ജ​നാ​ർ​ജ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

സ്ത്രീ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ​ ക​യ​റി മൊ​ബൈ​ൽ പി​ടി​ച്ചെ‌​ടു​ത്തു; പോ​ലീ​സി​ന് 10,000 രൂപ പി​ഴ​

മും​​​​ബൈ: പോ​​​​ലീ​​​​സി​​​​ന് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ സ്ത്രീ​​​​യു​​​​ടെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ബ​​​​ല​​​​മാ​​​​യി​​​​ ക​​​​യ​​​​റി മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ക്കീ​​​​ത്.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കും വ്യ​​​​ക്തി​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​നു മേ​​​​ലെ​​​​യു​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​ധേ​​​​യാ​​​​യ സ്ത്രീ​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 10,000 രൂ​​​​പ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നാ​​​​ഗ്പു​​​​ർ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ഊ​​​​ർ​​​​മി​​​​ള ജോ​​​​ഷി ഫാ​​​​ൽ​​​​ക്കെ, നി​​​​വേ​​​​ദി​​​​ത മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

നാ​​​​ഗ്പു​​​​രി​​​​ലെ സാ​​​​വോ​​​​ന​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി. കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് പോ​​​​ലീ​​​​സ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്.

National

'സ​ഞ്ചാ​ർ സാ​ഥി' ആ​പ്പ്; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഡി​ലി​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്ന​തും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യ എ​ല്ലാ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും സ​ഞ്ചാ​ർ സാ​ഥി ആ​പ്ലി​ക്കേ​ഷ​ൻ വേ​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ.

ആ​പ്ലി​ക്കേ​ഷ​ൻ സൈ​ബ​ർ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നും ആ​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ് ഡി​ലീ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നും ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​നാ​ണ് സ​ഞ്ചാ​ർ സാ​ഥി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

മൂ​ന്നു മാ​സ​ത്തി​ന​കം നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​ണ് ആ​പ്പി​ൾ, സാം​സ​ഗ്, വി​വോ, ഒ​പ്പോ, ഷ​വോ​മി തു​ട​ങ്ങി​യ സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ​ക്ക് കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ടെ​ലി​കോം സൈ​ബ​ർ സു​ര​ക്ഷാ ച​ട്ട​ത്തി​ലെ പു​തി​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

National

ഫോ​ണു​ക​ളി​ൽ 'സ​ഞ്ചാ​ർ സാ​ഥി' നി​ർ​ബ​ന്ധ​മെ​ന്ന് കേ​ന്ദ്രം; പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തോ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തോ ആ​യ എ​ല്ലാ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും സ​ഞ്ചാ​ര്‍ സാ​ഥി ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്ന് മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്ത്.

സ​ർ​ക്കാ​ർ നീ​ക്കം പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും നി​ർ​ദേ​ശം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നും ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​നാ​ണ് ഈ ​നീ​ക്കം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ന​കം നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​ണ് ആ​പ്പി​ൾ, സാം​സ​ഗ്, വി​വോ, ഒ​പ്പോ, ഷ​വോ​മി തു​ട​ങ്ങി​യ സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ​ക്ക് കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ല​വി​ൽ സ​ഞ്ചാ​ർ സാ​ഥി ആ​പ് ആ​പ്പി​ൾ സ്റ്റോ​ർ അ​ല്ലെ​ങ്കി​ൽ ഗൂ​ഗി​ൾ ആ​പ് സ്റ്റോ​റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ട​മാ​യി​രു​ന്നു. ഇ​തി​നാ​ണ് മാ​റ്റം വ​രു​ന്ന​ത്.

120 കോ​ടി​യി​ല​ധി​കം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ണ്‍ വി​പ​ണി​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ അ​പ്ഡേ​റ്റ് ആ​യി സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് എ​ത്തും.

ടെ​ലി​കോം സൈ​ബ​ർ സു​ര​ക്ഷാ ച​ട്ട​ത്തി​ലെ പു​തി​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

Latest News

Corehub Up