x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മാ​ണം ശ​ക്തിപ്പെ​ടു​ത്ത​ൽ ; 62,500 കോ​ടി​ രൂപയു​ടെ പ​ദ്ധ​തി​ക്ക് അംഗീകാരം

വെബ്ഡെസ്ക്
Published: July 15, 2026 10:40 PM IST | Updated: July 15, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ഉൗ​ർ​ജം പ​ക​രാ​ൻ 62,500 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മ്മാ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. നേ​രത്തേയു​ണ്ടാ​യി​രു​ന്ന 40,000 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​എ​ൽ​ഐ (PLI 1.0 പ്രൊ​ഡ​ക്‌ഷ​ൻ ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ്) പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മാ​ണ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക, പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക, ക​യ​റ്റു​മ​തി ഉ​യ​ർ​ത്തു​ക, കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക്സ് ശൃം​ഖ​ല​യി​ലു​ട​നീ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പി​എ​ൽ​ഐ 1.0 പ​ദ്ധ​തി​പ്ര​കാ​രം ആ​കെ വി​ത​ര​ണം ചെ​യ്ത ആ​നു​കൂ​ല്യം 19,000 രൂ​പ​യും ഇ​തി​ലൂ​ടെ ആ​കെ പ​രി​ച്ചെ​ടു​ത്ത നി​കു​തി 25,000 കോ​ടി രൂ​പ​യു​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2025 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ട്ട ഉ​ത്പ​ന്ന​മാ​യി സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ മാ​റി. ഐ​ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ മു​ൻ​പ​ന്തി​യി​ൽ നി​ന്ന ഈ ​മേ​ഖ​ല​യി​ൽ, 2.62 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​ണ് രാ​ജ്യം ക​യ​റ്റു​മ​തി ചെ​യ്ത​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​ന​ത്തി​ന് ന​ൽ​കി​യ ശ​ക്ത​മാ​യ പി​ന്തു​ണ​യെ​ത്തു​ട​ർ​ന്ന്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ളാ​യി ഇ​ന്ത്യ ഉ​യ​ർ​ന്നു വ​ന്നു. രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​നം 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ 2.14 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന്, 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ച് 5.5 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി.

മൊ​ബൈ​ൽ ഫോ​ണ്‍ ക​യ​റ്റു​മ​തി 2019-29 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ 0.27 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 2024-25 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ എ​ട്ട് മ​ട​ങ്ങോ​ളം വ​ർ​ധി​ച്ച് ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

പു​തി​യ പ​ദ്ധ​തി, ആ​നു​കൂ​ല്യ​ങ്ങ​ൾ

2026-27 സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2030-31 വ​രെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് ഈ ​പു​തി​യ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.

ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് അ​വ​യു​ടെ വി​ല്പ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി 2.25 ശ​ത​മാ​നം മു​ത​ൽ 5 ശ​ത​മാ​നം വ​രെ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കും. കൂ​ടാ​തെ, പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും അനുബന്ധഘ ടകങ്ങളും ആ​ഭ്യ​ന്ത​ര​മാ​യി വാ​ങ്ങു​ക​യോ നി​ർ​മി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 1.5 ശ​ത​മാ​നം വ​രെ അ​ധി​ക ആ​നു​കൂ​ല്യ​വും, ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ത്പ​ന്ന​ത്തി​ന്‍റെ ഡി​സൈ​ൻ ഗ​വേ​ഷ​ണം എ​ന്നി​വ​യ്ക്കാ​യി വി​ല്പ​ന​യു​ടെ മൂ​ന്നു ശ​ത​മാ​നം അ​ധി​ക ഇ​ൻ​സെ​ന്‍റീ​വും ന​ല്കു​മെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഈ ​പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ ആ​കെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം 39 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഏ​ക​ദേ​ശം 60,000 നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

Tags : MobilePhone Strengthening manufacturing

Recent News

Corehub Up