x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

വെബ്ഡെസ്ക്
Published: July 15, 2026 11:01 PM IST | Updated: July 15, 2026 11:01 PM IST

ജി.​ സു​കു​മാ​ര​ന്‍നാ​യ​ര്‍

ച​ങ്ങ​നാ​ശേ​രി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നോ​ട് എ​ന്‍എ​സ്എ​സി​നു​ള്ള നി​ല​പാ​ടി​ല്‍ ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍നാ​യ​ര്‍. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ല, ത​ന്നെ കാ​ണാ​നും ആ​രും വ​രേ​ണ്ട.

വി.​ഡി. സ​തീ​ശ​നെ കാ​ണാ​ന​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നാ​ണ് നേ​രത്തേ അ​നു​വാ​ദം ചോ​ദി​ച്ച​ത്. ഒ​രു വോ​ട്ട​റും പ്ര​മു​ഖ സം​ഘ​ട​ന​യു​ടെ നേ​താ​വു​മാ​ണെ​ന്ന പ​രി​ഗ​ണ​ന പോ​ലും ഉ​ണ്ടാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ആ​ള്‍ കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​ക​ള്‍ പാ​ലി​ച്ചി​ല്ല. അ​ത്ത​രം ഒ​രാ​ളെ കാ​ണാ​ന്‍ ആ​രെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കു​മോ‍?

മു​ന്‍പു​ള്ള മു​ഖ്യ​മ​ന്ത്രി​മാ​രി​ല്‍നി​ന്ന് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ എ​ടു​ക്കു​മാ​യി​രു​ന്നു. തി​ര​ക്കു​ണ്ടെ​ങ്കി​ല്‍ തി​രി​ച്ചു വി​ളി​ക്കു​മാ​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ന്‍ഡ് ഇ​പ്പോ​ള്‍ ഉ​ണ്ടോ‍? രാ​ഹു​ല്‍ ഗാ​ന്ധി എ​വി​ടെ​യെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചോ​ദി​ച്ചു.

‘വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ സു​രേ​ഷ് ഗോ​പി​ക്ക് രാ​ഷ്‌​ട്രീ​യ ല​ക്ഷ്യം’

സു​രേ​ഷ് ഗോ​പി​യു​ടെ അ​ഭി​പ്രാ​യ​ത്തി​നു പി​ന്നി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​മാ​ണ് നി​ഴ​ലി​ക്കു​ന്ന​തെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍നാ​യ​ര്‍. ഉ​പ​രാഷ്്ട്ര പ​തി​യെ​ക്കൂ​ടി ഈ രാഷ്്ട്രീയ ല​ക്ഷ്യം നേ​ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

2015 അ​രു​വി​ക്ക​ര ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലാ​ണ് പെ​രു​ന്ന​യി​ല്‍ സു​രേ​ഷ് ഗോ​പി വ​ന്ന​ത്. അ​ന്ന് ബ​ജ​റ്റ് യോ​ഗ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി​വ​ന്ന​തി​ന് പി​ന്നി​ല്‍ രാഷ്്ട്രീയ ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. ബി​ജെ​പി​യു​മാ​യി അ​ടു​ത്തു​ നി​ല്‍ക്കു​ക​യാ​ണ് എ​ന്‍എ​സ്എ​സ് എ​ന്നു വ​രു​ത്തിതീ​ര്‍ക്കാ​നാ​യി​രു​ന്നു ശ്ര​മം. ബ​ജ​റ്റ് ദി​ന​ത്തി​ലാ​യി​ട്ടും പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍കി.

പാ​ര്‍ല​മെ​ന്‍റ് പോ​ലെ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ബ​ജ​റ്റ് യോ​ഗ​വും. സു​രേ​ഷ് ഗോ​പി​യെ​ന്താ ഒ​ന്നും അ​റി​വി​ല്ലാ​ത്ത കു​ട്ടി​യാ​ണോ? തെ​റ്റു​പ​റ്റി​യെ​ന്ന് സു​രേ​ഷ്ഗോ​പി ത​ന്നെ അ​ന്ന് പ​റ​ഞ്ഞ​താ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് പി​ന്നീ​ട് തി​രു​ത്തി​യ​ത്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ മു​ന്‍പ് ഞ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​താ​ണ്. അ​ന്ന് പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഞാ​ന്‍ അ​ങ്ങോ​ട്ടുചോ​ദി​ച്ച് പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യി​ട്ടേ പോ​കാ​വൂ എ​ന്ന് നി​ര്‍ബ​ന്ധി​ക്കു​ന്ന​താ​ണോ ശ​രി? മു​ന്‍ ഗ​വ​ര്‍ണ​ര്‍ ആ​ന​ന്ദ​ബോ​സി​നോ​ട് ന​ല്ല രീ​തി​യി​ലാ​ണ് പെ​രു​മാ​റി​യ​ത്.

ഈ ​വി​വാ​ദം വീ​ണ്ടും ഉ​ണ്ടാ​ക്കി​യ​തി​നു പി​ന്നി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​മു​ണ്ട്. അ​തി​ല്‍ പാ​വം ഉ​പ​രാഷ്്ട്രപ​തി​യേ​യും വ​ലി​ച്ചി​ഴ​ച്ചു. ഡ​ല്‍ഹി​യി​ലെ ക​ര​യോ​ഗ​ത്തി​ന് എ​ന്‍എ​സ്എ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.​ഞ​ങ്ങ​ള്‍ക്ക് മു​ക​ളി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ള്ള​താ​ണ്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര്യാ​ദ.

സു​രേ​ഷ് ഗോ​പി​യു​ടെ നി​ല​പാ​ട് സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്‍എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂട്ടിച്ചേ​ര്‍ത്തു.

Tags : GSukumaranNair NoChange stance VDSatheesan ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up