x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ് ലോ​ൺ​സ് ടാ​റ്റ കാ​പി​റ്റ​ൽ ഏ​റ്റെ​ടു​ത്തു

വെബ്ഡെസ്ക്
Published: July 15, 2026 10:33 PM IST | Updated: July 15, 2026 10:33 PM IST

ലോഗോ

കൊ​​​ച്ചി: ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ യോ​​​ഗ​​​ക്ഷേ​​​മം ലോ​​​ൺ​​​സ് ലി​​​മി​​​റ്റ​​​ഡി​​​നെ (യോ​​​ഗ് ലോ​​​ൺ​​​സ്) ടാ​​​റ്റ കാ​​​പി​​​റ്റ​​​ൽ ലി​​​മി​​​റ്റ​​​ഡ് (ടി​​​സി​​​എ​​​ൽ) ഏ​​​റ്റെ​​​ടു​​​ത്തു. ഇ​​​തി​​​ലൂ​​​ടെ ടാ​​​റ്റ കാ​​​പി​​​റ്റ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണ വാ​​​യ്പ ബി​​​സി​​​ന​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു.

യോ​ഗ​ക്ഷേ​മം ലോ​ണ്‍​സി​ന് 318 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​നു മു​ൻ​പു​ള്ള മൂ​ല്യം ക​ണ​ക്കാ​ക്കി യോ​ഗ​ക്ഷേ​മം ലോ​ണ്‍​സ് ലി​മി​റ്റ​ഡി​ന്‍റെ 88.6 % ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നാ​ണ് ടാ​റ്റ ക്യാ​പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ല​വി​ലെ ഓ​ഹ​രി ഉ​ട​മ​ക​ളി​ൽ നി​ന്ന് ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്ന​തി​ന് പു​റ​മെ ക​ന്പ​നി​യു​ടെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി 93 കോ​ടി രൂ​പ​യു​ടെ പു​തി​യ നി​ക്ഷേ​പ​വും ടാ​റ്റ ന​ട​ത്തും.​

ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷ​വും ക​ന്പ​നി​യു​ടെ ത​ല​പ്പ​ത്ത് മാ​റ്റ​മു​ണ്ടാ​കി​ല്ല. നി​ല​വി​ലെ സി​ഇ​ഒ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഐ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്നെ യോ​ഗ​ക്ഷേ​മം ലോ​ണ്‍​സി​നെ തു​ട​ർ​ന്നും ന​യി​ക്കു​മെ​ന്ന് ടാ​റ്റ ക്യാ​പി​റ്റ​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ സ​മ​ർ​പ്പി​ച്ച ഫ​യ​ലി​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​കം, ത​​​മി​​​ഴ്നാ​​​ട്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സം​​​സ്‌​​​ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 162 ശാ​​​ഖ​​​ക​​​ളു​​​ള്ള യോ​​​ഗ് ലോ​​​ൺ​​​സ് ഏ​​​ക​​​ദേ​​​ശം 32,000 സ്വ​​​ർ​​​ണ വാ​​​യ്പാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഐ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. നി​ല​വി​ൽ 708 കോ​ടി രൂ​പ​യാ​ണ് ആ​സ്തി.

Tags : YogLoans acquired TataCapital

Recent News

Corehub Up