കേരള ഹൈക്കോടതി
കൊച്ചി: വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കാന് അധികാരം സര്‍ക്കാരിനാണെങ്കിലും തെറ്റായ തീരുമാനമാണെങ്കില്‍ റദ്ദാക്കുമെന്ന് ഹൈക്കോടതി.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ തുടര്‍ച്ചയായി പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
സര്‍ക്കാര്‍ സ്വേച്ഛാപരമായ തീരുമാനമെടുക്കാതെ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണം. അല്ലെങ്കില്‍ ആയിരം തവണ പാസാക്കിയാലും ഉത്തരവ് റദ്ദാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
കോടതി നിലപാട് കുടുപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയെങ്കിലും വിഷയം ഗൗരവമുള്ളതാണെന്നും കോടതിയെ കുറ്റപ്പെടുത്തി ആദ്യ ഉത്തരവ് ഇറക്കിയതില്‍ വ്യവസായ സെക്രട്ടറി കെ. ബിജു നല്കിയ മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
17 വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയതെന്ന് കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും.
Tags : KeralaHighCourt prosecution VigilanceCases revoke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews