അച്ചായന്‍സ് ഗോള്‍ഡിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
പിറവം: അച്ചായന്‍സ് ഗോള്‍ഡന്റെ 47-ാമത് ശാഖ പിറവം മുള്ളൂര്‍പ്പടി കാലാപ്പറമ്പത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അച്ചായന്‍സ് ഗോള്‍ഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
916 സ്വര്‍ണം വില്ക്കുമ്പോള് തൂക്കത്തില്‍ കുറവുവരുത്താതെ ഏറ്റവും ഉയര്‍ന്ന വില ലഭിക്കാനും ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം എടുത്ത് ഉയര്‍ന്ന വിലയില്‍ വില്‍ക്കാനും വിശ്വാസ്യതയാര്‍ന്ന സേവനങ്ങള്‍ അച്ചായന്‍സ് ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിദേശപഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വില്ക്കുമ്പോള് ബ്രാന്‍ഡഡ് ട്രോളി ബാഗ് സമ്മാനമായി ലഭിക്കാനുള്ള അവസരവും പ്രത്യേക എന്‍ആര്‍ഐ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഇവിടെ ലഭ്യമാണ്.
Tags : AchayansGold NewBranch Piravam