x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ് 2026: ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ സ്വ​ര്‍​ണ​വും വെ​ള്ളി​യു​മ​ട​ക്കം ആ​റു മെ​ഡ​ല്‍

വെബ്ഡെസ്ക്
Published: September 26, 2026 12:01 AM IST | Updated: September 26, 2026 12:02 AM IST

ക​മ​ല്‍​ജീ​ത്, സു​രു​ചി സിം​ഗ്

ന​ഗോ​യ: ഇ​രു​പ​താ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കി​ന്ന​ലെ സു​വ​ര്‍​ണ വെ​ള്ളി. ഒ​രു സ്വ​ര്‍​ണം, ര​ണ്ടു വെ​ള്ളി, മൂ​ന്നു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​റു മെ​ഡ​ല്‍ ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത് സ്വ​ര്‍​ണ​മാ​ണ് ഇ​ന്ന​ലെ പി​റ​ന്ന​ത്. ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മാ​ണ് ആ​ദ്യ സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​ട​മ​ക​ള്‍.

സു​വ​ര്‍​ണ വെ​ടി​മു​ഴ​ക്കം

ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ സു​വ​ര്‍​ണ വെ​ടി​മു​ഴ​ക്കം കേ​ട്ട​ത്. മി​ക്‌​സ​ഡ് 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ ടീം ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ക​മ​ല്‍​ജീ​ത്, സു​രു​ചി സിം​ഗ് എ​ന്നി​വ​ര്‍ സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. ദ​ക്ഷി​ണ​കൊ​റി​യ​ന്‍ ടീ​മി​നെ തോ​ല്‍​പ്പി​ച്ച് ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​ണ് ക​മ​ല്‍​ജീ​ത്-​സു​രു​ചി സ​ഖ്യം ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​ത്. 484.6 പോ​യി​ന്‍റ് ഇ​വ​ര്‍ ഫൈ​ന​ലി​ല്‍ കു​റി​ച്ചു. കൊ​റി​യ​യു​ടെ സു​ഹ്യോ​ന്‍ ഹോ​ങ് - ഗ​യൂ​ന്‍ ചൂ ​സ​ഖ്യം 478.0 പോ​യി​ന്‍റു​മാ​യി വെ​ള്ളി സ്വ​ന്ത​മാ​ക്കി.

വ​നി​താ ഗു​സ്തി​യി​ലൂ​ടെ​യാ​ണ് സു​രു​ചി കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഇ​ന​ത്തി​ല്‍​നി​ന്നു പി​ന്മാ​റി ഷൂ​ട്ടിം​ഗി​ലെ​ത്തി​യ ക​മ​ല്‍​ജീ​ത്, തു​ട​ക്ക കാ​ല​ങ്ങ​ളി​ല്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ടെ​ന്ന​തും ച​രി​ത്രം.

ഷൂ​ട്ടിം​ഗി​ല്‍ വെ​ള്ളി​യും

ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്ന് ഇ​ന്ന​ലെ സ്വ​ര്‍​ണ​ത്തി​നു പി​ന്നാ​ലെ വെ​ള്ളി​യും എ​ത്തി. 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ ത്രീ ​പൊ​സി​ഷ​ന്‍ ടീം ​ഇ​ന​ത്തി​ലാ​യി​രു​ന്നു വെ​ള്ളി. ഐ​ശ്വ​രി സിം​ഗ് തോ​മ​ര്‍, നീ​ര​ജ് കു​മാ​ര്‍, രു​ദ്രാ​ന്‍​ഷ് പാ​ട്ടീ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് വെ​ള്ളി വെ​ടി​വ​ച്ചി​ട്ട​ത്.

ഇ​തോ​ടെ 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്ന് ഇ​ന്ത്യ ഒ​രു സ്വ​ര്‍​ണം, അ​ഞ്ചു വെ​ള്ളി, നാ​ലു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 10 മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. 2022ല്‍ ​ഏ​ഴു സ്വ​ര്‍​ണം, ഒ​മ്പ​തു വെ​ള്ളി, ആ​റു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 22 മെ​ഡ​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

K-Rail Survey

ഓ​ടി​ച്ചാ​ടി എ​റി​ഞ്ഞു...

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഇ​ന്ന​ലെ ഓ​ടി​ച്ചാ​ടി എ​റി​ഞ്ഞു നേ​ടി​യ​ത് ഒ​രു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും. പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​ര്‍ ഓ​ട്ടം (ഗു​ല്‍​വീ​ര്‍ സിം​ഗ്), വ​നി​ത​ക​ളു​ടെ പോ​ള്‍​വോ​ള്‍​ട്ട് (ബ​ര​ണി​യ ഇ​ള​ങ്കോ​വ​ന്‍), ഷോ​ട്ട് പു​ട്ട് (മ​ന്‍​പ്രീ​ത് കൗ​ര്‍) ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ മെ​ഡ​ല്‍ എ​ത്തി​യ​ത്. ഇ​തോ​ടെ ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡി​ല്‍​നി​ന്ന് ര​ണ്ടു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍​പ്പടെ അ​ഞ്ചു മെ​ഡ​ല്‍ ഇ​ന്ത്യ ഇ​തു​വ​രെ ക​ര​സ്ഥ​മാ​ക്കി.

ഗു​ല്‍​വീ​ര്‍ വെ​ള്ളി

പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​റി​ല്‍ 28:29.38 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നാ​ണ് ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 25 ലാ​പ്പ് നീ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യി​രു​ന്നു ഗു​ല്‍​വീ​ര്‍ കു​തി​പ്പു തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്നു ഫി​നി​ഷിം​ഗ് ലൈ​നി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ വെ​ള്ളി​യ​ണി​ഞ്ഞു. 2022 ഹാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഈ​യി​ന​ത്തി​ല്‍ ഗു​ല്‍​വീ​ര്‍ സിം​ഗ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഗു​മി​യി​ല്‍ ന​ട​ന്ന 2025 ഏ​ഷ്യ​ന്‍ അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 5,000 & 10,000 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണ​വും സ്വ​ന്ത​മാ​ക്കി. 2026 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലെ വെ​ള്ളി (10,000), വെ​ങ്ക​ലം (5,000) നേ​ട്ട​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഗു​ല്‍​വീ​ര്‍ സിം​ഗ് ഐ​ച്ചി-​ന​ഗോ​യ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് എ​ത്തി​യ​ത്.

ബെ​ഹ്‌​റി​ന്‍റെ ബി​ര്‍​ഹാ​നു ബാ​ലെ​വു (28:27.51) സ്വ​ര്‍​ണ​വും ആ​ല്‍​ബെ​ര്‍​ട്ട് കി​പ്റ്റൂ (28:34.38) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

ബ​ര​ണി​ക ച​രി​തം

ബ​ര​ണി​ക ഇ​ള​ങ്കോ​വ​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് പോ​ള്‍​വോ​ള്‍​ട്ടി​ല്‍ ച​രി​ത്ര മെ​ഡ​ല്‍. വ​നി​താ പോ​ള്‍വോ​ള്‍​ട്ടി​ല്‍ 4.15 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് ബ​ര​ണി​ക വെ​ങ്ക​ലം ക​ഴു​ത്തി​ല​ണി​ഞ്ഞു. ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ പോ​ള്‍വോ​ള്‍​ട്ടി​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​ന്ന ക​ന്നി മെ​ഡ​ലാ​ണി​ത്. ഇ​രു​പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ബ​ര​ണി​ക മാ​ര്‍​ച്ചി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ ജം​പ്‌​സ് പോ​രാ​ട്ട​ത്തി​ല്‍ 4.10 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 4.23 മീ​റ്റ​റാ​ണ് ഈ ​ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​നം.

ക​സാ​ക്കി​സ്ഥാ​ന്‍റെ പോ​ളി​ന ഇ​വാ​നോ​വ​യും 4.15 മീ​റ്റ​റു​മാ​യി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ഇ​രു​വ​രും ര​ണ്ടാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു 4.15 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത​ത്. 4.25നു ​ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ജ​പ്പാ​ന്‍റെ മി​സാ​കി മൊ​റോ​ട്ട​യ്ക്കാ​ണ് (4.55) സ്വ​ര്‍​ണം. ചൈ​ന​യു​ടെ ചു​ങ്‌​ഗെ നി​യു (4.50) വെ​ള്ളി സ്വ​ന്ത​മാ​ക്കി.

മ​ന്‍​പ്രീ​ത് നേ​ട്ടം

ച​രി​ത്ര​ത്താ​ളി​ല്‍ ഇ​ടം​നേ​ടി​യാ​ണ് വ​നി​താ ഷോ​ട്ട് പു​ട്ടി​ല്‍ ഇ​ന്ത്യ​യു​ടെ മ​ന്‍​പ്രീ​ത് കൗ​ര്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. 17.17 മീ​റ്റ​ര്‍ മ​ന്‍​പ്രീ​ത് കൗ​ര്‍ ക്ലി​യ​ര്‍ ചെ​യ്തു. നാ​ലാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​ത്. ചൈ​നീ​സ് താ​ര​ങ്ങ​ളാ​യ ജി​യാ​യു​ന്‍ സോ​ങ് (19.40) സ്വ​ര്‍​ണ​വും, ലി​ന്‍​രു ഹാ​ങ് (18.14) വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഷോ​ട്ട് പു​ട്ടി​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​തു മാ​ത്രം മെ​ഡ​ലാ​ണി​ത്. 1951ല്‍ ​ബാ​ര്‍​ബ​റ വെ​ബ്സ്റ്റ​റും 2022ല്‍ ​കി​ര​ണ്‍ ബ​ലി​യ​നും (ഇ​രു​വ​രും വെ​ങ്ക​ലം) മാ​ത്ര​മേ മു​മ്പ് ഈ​യി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ള്ളൂ.

സ്‌​ക്വാ​ഷി​ല്‍ മെ​ഡ​ല്‍

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്‌​ക്വാ​ഷി​ല്‍ ഇ​ന്ത്യ മൂ​ന്നു മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ജോ​ഷ്വ ചി​ന്ന​പ്പ-​സെ​ന്തി​ല്‍​കു​മാ​ര്‍ സ​ഖ്യം സെ​മി​യി​ല്‍ എ​ത്തി. സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍​ക്കും വെ​ങ്ക​ലം ല​ഭി​ക്കും. വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​ന​ഹ​ത് സിം​ഗും പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ അ​ഭ​യ് സിം​ഗും സെ​മി​യി​ലെ​ത്തി.

ഹോ​ക്കി: ഇ​ന്ത്യ സെ​മി​യി​ല്‍

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ സെ​മി​യി​ല്‍. പൂ​ള്‍ ബി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്.

Tags : AsianGames2026 India Medals Sports Shooting

Recent News

Corehub Up