ഹൗസ്ബോട്ട്
കൊച്ചി: കൊച്ചി കായലിലെ സൗന്ദര്യം ഇനി ഹൗസ്ബോട്ടിലൂടെയും ആസ്വദിക്കാം. രാത്രിയിൽ ഉറങ്ങാനുള്ള സൗകര്യം ഉൾപ്പടെയുള്ള ഹൗസ്ബോട്ട് ഇതാദ്യമായാണു സർവീസിനൊരുങ്ങുന്നത്.
എട്ട് ബെഡ്റൂമുകളും വിശാലമായ കോൺഫറൻസ് ഹാളുമുള്ള സൺറൈസ് ഹൗസ്ബോട്ട് ഇന്നു വൈകുന്നേരം അഞ്ചിന് മറൈൻ ഡ്രൈവിലെ കൊച്ചിൻ ബോട്ട് ക്ലബ് ജെട്ടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഡേ പാക്കേജ്, ഡിന്നർ പാക്കേജ് എന്നിവ ലഭ്യമാണ്. ഗ്രീനിക്സ് എക്സ്പീരിയൻസ് പ്രൈവറ്റ് ലിമിറ്റഡാണു സൺറൈസ് എന്നപേരിൽ ലക്ഷ്വറി ഹൗസ്ബോട്ട് അവതരിപ്പിക്കുന്നത്.
Tags : Houseboat Kochi backwaters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MarineDrive VDSatheesan