അഞ്ജലി ഭരദ്വാജ്
ന്യൂഡൽഹി: എസ്ഐആറിനെത്തുടർന്ന് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് തിരികെ ഇടം പിടിക്കാൻ ഏഴ് സംസ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അവസരം മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്ന് എസ്ഐആറിനെതിരെ പ്രതിഷേധിക്കുന്ന "പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആ' പ്രസ്ഥാനം.
എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ യു-ടേൺ എടുത്തതിന്റെ തെളിവാണിതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വന്തം ആഗ്രഹപ്രകാരമല്ല, സുപ്രീംകോടതിയുടെ കർശനമായ നിർദേശത്തെത്തുടർന്നാണെന്നും പ്രസ്ഥാനത്തിലെ അംഗവും വിവരാവകാശ പ്രവർത്തകയുമായ അഞ്ജലി ഭരദ്വാജ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tags : Consideration Everyone Deserves Anti SIR Organization Anjali Bhardwaj Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash