ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ആലപ്പുഴയിലെ ഏറ്റവും പുതിയ ഷോറൂം
ആലപ്പുഴ: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ആലപ്പുഴയിലെ പുതിയ ഷോറൂം നാളെ രാവിലെ 10ന് കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 12 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. ഓക്സിജന്റെ 49-ാമത്തെ ഷോറൂമാണ് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തെ ഹെറിട്ടേജ് പ്രൗഢിയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ക്കും വന്‍ ഓഫറുകളാണുള്ളത്. ഗൃഹോപകരണങ്ങളുടെ ഇന്സ്റ്റലേഷന് സൗജന്യമാണ്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി വാറന്റിക്ക് പുറമെ ഓക്സിജന്റെ പ്രത്യേക വാറന്റിയുമുണ്ട്.
വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള വായ്പസൗകര്യവും ലഭ്യമാണ്. ഇതിലൂടെ ആകര്‍ഷകമായ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഉത്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
എഐ സാങ്കേതികവിദ്യയിലുള്ള നൂനത ഉത്പന്നങ്ങളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഓഫറുകളുമുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക വാഹനപാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്ഫോണ്‍: 9020100100.
Tags : Inauguration Alappuzha Showroom KC Venugopal MP Digital gadgets Home appliances Great Offer Special warranty Business