ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ എംഎല്‍എമാരെ നേരില്‍ കണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് എംഎല്‍എമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം.
ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് നീണ്ടുനിന്ന യോഗത്തില്‍ മുഖ്യമന്ത്രി ഏറെക്കുറെ എല്ലാ അംഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചതായി ടിവികെ നേതൃത്വം സൂചിപ്പിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനല്‍കിയ വിജയ് എതിര്‍കക്ഷികളില്‍ നിന്നുള്ള വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് കര്‍ശന മുന്നറിയിപ്പും നല്കി.
സർക്കാർ ആറ് മാസം പിന്നിട്ടാൽ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ശ്രമിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്കയെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷം ഔദ്യോഗികമായി അത്തരമൊരു നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ ഭീഷണിയായി പുതിയൊരു പ്രമേയം വരാനുള്ള സാധ്യതയും വിജയ് എംഎല്‍എമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
Tags : TVK JosephVijay Tamilnadu NewsUpdate Headlines