മുഹമ്മദ് ഷമീർ
കണ്ണൂർ: യൂട്യൂബ് ചാനലിലെ ലൈവിനിടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ (24) ആണ് പിടിയിലായത്. മഞ്ചേരി പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ 10ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. യൂട്യൂബ് ചാനലിൽ നാലു മണിക്കൂറോളം നീണ്ട ഒരു ലൈവിനിടെ മഞ്ചേരി സ്വദേശിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നുമാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമ വകുപ്പുകൾ എന്നിവ ചുമത്തിയാണ് മഞ്ചേരി പൊലിസ് പ്രതിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : YouTuberThoppi Manjeri NewsUpdate Headlines Crime Police