Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouTuberThoppi

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരെ കുറ്റപത്രം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയില്‍ ആലുവ റൂറല്‍ സൈബര്‍ പൊലിസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെതിരെ കേസ് എടുത്തത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഹാദിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലിസ് രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഹാജരായിരുന്നില്ല.

ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലിസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നിഹാദ് എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. ഇയാളുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ നിഹാദിന്‍റെ ഗ്യാംഗിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

Latest News

Corehub Up