അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖർ ആസാദും.
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ നീക്കവുമായി അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖർ ആസാദും. ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. ഇരു പാർട്ടികളുടെയും നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
സമാജ്വാദി പാർട്ടിയും കോൺഗ്രസും തങ്ങളെ ഇന്ത്യാ മുന്നണിയിൽ ഉൾപ്പെടുത്താൻ തയാറാകാത്ത സാഹചര്യത്തിലാണ് ഒവൈസി പുതിയ സഖ്യനീക്കവുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ ദളിത്, മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടുള്ള സഖ്യം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായേക്കും. ഇന്ത്യാ മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടിനകം തീരുമാനമെടുക്കണമെന്ന് ഒവൈസി സമാജ്വാദി പാർട്ടിയോടും കോൺഗ്രസിനോടും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇരു പാർട്ടികളും ആവശ്യം പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ചന്ദ്രശേഖർ ആസാദുമായി കൈകോർക്കാൻ എഐഎംഐഎം തീരുമാനിച്ചത്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സ്വാധീനമില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഒവൈസിക്ക് സ്വാധീനമുണ്ട്. മറുവശത്ത് യുവ ദളിത് വോട്ടർമാർക്കിടയിൽ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖർ ആസാദ്. ഇരുവരും ഒന്നിക്കുന്നതോടെ ദളിത്-മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാനാകുമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ.
Tags : Elections Alliance. AsaduddinOwaisi ChandrashekharAzad AIMIM AzadSamajParty UttarPradeshElections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash