Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AzadSamajParty UttarPradeshElections

ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ ഇ​ട​മി​ല്ല; യു​പി​യി​ൽ ഒ​വൈ​സി - ആ​സാ​ദ് സ​ഖ്യം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യും ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും. ഒ​വൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഐ​എം​ഐ​എമ്മും ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി​യും സ​ഖ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ത​ങ്ങ​ളെ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​വൈ​സി പു​തി​യ സ​ഖ്യ​നീ​ക്ക​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​ളി​ത്, മു​സ്‌​ലിം വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള സ​ഖ്യം സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കും. ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഒ​വൈ​സി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യോ​ടും കോ​ൺ​ഗ്ര​സി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

എ​ന്നാ​ൽ ഇ​രു പാ​ർ​ട്ടി​ക​ളും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദു​മാ​യി കൈ​കോ​ർ​ക്കാ​ൻ എ​ഐ​എം​ഐ​എം തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് വ​ലി​യ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മി​ല്ലെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​വൈ​സി​ക്ക് സ്വാ​ധീ​ന​മു​ണ്ട്. മ​റു​വ​ശ​ത്ത് യു​വ ദ​ളി​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തോ​ടെ ദ​ളി​ത്-​മു​സ്‌​ലിം വോ​ട്ടു​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ഖ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

Latest News

Corehub Up