x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; 1.8 ല​ക്ഷം രൂ​പ​യു​ടെ ലാ​പ്ടോ​പ്പു​ക​ളും ടാ​ബ്‌ലെറ്റു​ക​ളും സൗ​ജ​ന്യ​മാ​യി കൈ​വ​ശം വ​യ്ക്കാം

വെബ് ഡെസ്ക്
Published: November 12, 2026 12:03 PM IST | Updated: November 12, 2026 12:10 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലാ​പ്ടോ​പ്പു​ക​ളും ടാ​ബ്‌ലെറ്റു​ക​ളും പ​ണം ന​ൽ​കാ​തെ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​രം. അ​ർ​ഹ​ത​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കാ​യി നി​കു​തി​ക​ൾ ഉ​ൾ​പ്പെ​ടെ 1.8 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ​കു​പ്പു​ക​ൾ​ക്ക് ധ​ന​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. നാ​ലു​വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​വ​ശം വ​യ്ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്.

സെ​ക്ഷ​ൻ ഓ​ഫി​സ​ർ പ​ദ​വി​യി​ലും അ​തി​നു​മു​ക​ളി​ലു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ലാ​പ്ടോ​പ്പു​ക​ളും ടാ​ബ്‌ലെറ്റു​ക​ളും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ ന​യം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലാ​പ്ടോ​പ്പ്, ടാ​ബ്‌ലെറ്റ്, നോ​ട്ട്പാ​ഡ്, അ​ൾ​ട്രാ-​ബു​ക്ക്, നോ​ട്ട്ബു​ക്ക് എ​ന്നി​വ​യ്ക്ക് പു​റ​മെ സ​മാ​ന വി​ഭാ​ഗ​ത്തി​ലു​ള്ള മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്റ്റാ​ൻ​ഡേ​ർ​ഡ് സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ വി​ല​യും ഈ ​തു​ക​യി​ൽ അ​ട​ങ്ങു​ന്ന​താ​ണ്.

പൊ​തു​വാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് നി​കു​തി ഉ​ൾ​പ്പെ​ടെ 1.50 ല​ക്ഷം രൂ​പ​യാ​ണ് വി​ല​പ​രി​ധി. എ​ന്നാ​ൽ, 40 ശ​ത​മാ​ന​ത്തി​ല​ധി​കം 'മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ' ഘ​ട​ക​ങ്ങ​ളു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ല​പ​രി​ധി നി​കു​തി ഉ​ൾ​പ്പെ​ടെ 1.80 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 2023 ലെ ​പ​ഴ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം, 1.3 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

ഒ​രു മ​ന്ത്രാ​ല​യ​ത്തി​ലെ പേ ​ലെ​വ​ൽ 12-ഉം ​അ​തി​നു​മു​ക​ളി​ലും ഉ​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ന്നാ​ൽ പേ ​ലെ​വ​ൽ എ​ട്ട് മു​ത​ൽ 11 വ​രെ​യു​ള്ള വ​കു​പ്പു​ക​ളി​ലെ 50 ശ​ത​മാ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മേ ആ​ദ്യം ഇ​തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കൂ. എ​ങ്കി​ലും, ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​ർ​ക്കും ചേ​ർ​ന്ന് ഇ​ത് 75 ശ​ത​മാ​നം വ​രെ​യാ​യി ഉ​യ​ർ​ത്താ​ൻ അ​ധി​കാ​ര​മു​ണ്ട്.

വാ​ങ്ങി​യ തീ​യ​തി മു​ത​ൽ നാ​ല് വ​ർ​ഷം വ​രെ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ ഉ​പ​ക​ര​ണം കൈ​പ്പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഡാ​റ്റ​യു​ടെ സു​ര​ക്ഷ​യ്ക്കും ഭ​ദ്ര​ത​യ്ക്കും വ്യ​ക്തി​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്ക​ണം. നാ​ല് വ​ർ​ഷ​ത്തെ ഉ​പ​യോ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്നവർക്ക് ഈ ​ഉ​പ​ക​ര​ണം യാ​തൊ​രു അ​ധി​ക തു​ക​യും ന​ൽ​കേ​ണ്ട​തി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ന് സ്വ​ന്ത​മാ​യി കൈ​വ​ശം വ​യ്ക്കാ​വു​ന്ന​താ​ണ്.

 

Tags : Laptop Tablet CentralGovernment Employees

Recent News

Corehub Up