Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptop

ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ ലാപ്ടോപ്പിനു അടിച്ചുകൊന്ന സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ

താ​ഷ്കെ​ന്‍റ്: ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി സാ​വ​രി​യ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ അ​നം (23) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രും ഉ​സ്ബ​ക്കിസ്ഥാ​നി​ലെ ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ നാ​ല് ദി​വ​സം മു​മ്പ് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ സ​ദ​റു​ൾ ലാ​പ്ടോ​പ് എ​ടു​ത്ത് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് സാ​വ​രി​യ​യു​ടെ ത​ല​ച്ചോ​റി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സ​ദ​റു​ളി​നെ ഉ​സ്ബ​ക്കി​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​വാ​രി​യ​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​സ്ബ​ക്കി​സ്ഥാ​നി​ലെ​ത്തി മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ഹ​രി​പ്പാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും.

District News

ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ലാ​പ്ടോപ്പ് വി​ത​ര​ണം ചെ​യ്തു

ച​വ​റ : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്ര​ന്ഥശാ​ല​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്ര​ന്ഥശാ​ല​ക​ൾ​ക്ക് ലാ​പ്ടോപ്പുക​ൾ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്‍റ്‌ സോ​ഫി​യാ സ​ലാം അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, ആ​ർ.ജി​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രി​യാ ഷി​നു, ജോ​യ് ആ​ന്‍റ​ണി,എ.​സീ​ന​ത്ത് ബി ​ഡി​ഒ പ്രേം​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up