x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ സം​ഭാ​വ​ന​ത്ത​ട്ടി​പ്പ്: എ​ല്ലാ രേ​ഖ​ക​ളും പ​ര​സ്യ​മാ​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: November 12, 2026 05:25 AM IST | Updated: November 12, 2026 05:25 AM IST

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​മ്പ​ത്തി​ക രേ​ഖ​ക​ളും പ​ര​സ്യ​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ൾ മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി, സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ മ​ഹി​പാ​ൽ സിം​ഗ് ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ച​മ്പ​ത് റാ​യി, ഗോ​പാ​ൽ റാ​വു എ​ന്നി​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ച്ചു​വെ​ന്ന് ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു. ട്ര​സ്റ്റ് ഓ​ഫീ​സി​ലെ ജോ​ലി​ക​ൾ​ക്കാ​യി 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന എ​ൻ​ജി​നി​യ​ർ ദീ​ന​നാ​ഥ് വ​ർ​മ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ങ്ങ​ളി​ൽ തെ​ളി​വു​ണ്ടാ​യി​ട്ടും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​നു​പ​ക​രം സാ​ക്ഷി​ക​ളാ​ക്കി മാ​റ്റി​യ​ത് എ​ങ്ങ​നെ​യെ​ന്നും ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു. സം​ശ​യ​നി​ഴ​ലി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ആ​ർ​എ​സ്എ​സ്, ബി​ജെ​പി, വി​എ​ച്ച്പി ബ​ന്ധ​മു​ണ്ടെ​ന്നും അ​റ​സ്റ്റി​ലാ​യ ജീ​വ​ന​ക്കാ​രി​ൽ മാ​ത്രം അ​ന്വേ​ഷ​ണം ഒ​തു​ക്കാ​തെ നി​ർ​മാ​ണം, ന​ട​ത്തി​പ്പ്, സാ​മ്പ​ത്തി​ക കൈ​കാ​ര്യം എ​ന്നി​വ​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​ല്ലാ​വ​രു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Ayodhya donation fraud Congress documents public Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up