മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെത്തിയ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതതല സമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി.
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, സമിതി സ്ഥിരം ക്ഷണിതാവ് ശങ്കർ മാരുവാഡ, ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി സെക്രട്ടറി-കം-പരീക്ഷാ കണ്ട്രോളറും കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് ജോയിന്റ് സെക്രട്ടറിയുമായ പി. ബാല കിരണ്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
നിലവിലെ പരീക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനൊപ്പം പരീക്ഷകൾ കൂടുതൽ സുതാര്യമായും സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും കാര്യക്ഷമമായും നടത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ
രീക്ഷാ രീതികൾ, ചോദ്യപേപ്പറുകളുടെയും പരീക്ഷാ നടത്തിപ്പിന്റെയും സുരക്ഷ, പരീക്ഷാ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചു.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി നടപ്പാക്കുന്നതും അതിനാവശ്യമായ സ്ഥാപനപരവും സാങ്കേതികവുമായ ക്രമീകരണങ്ങളും ചർച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വാസ്യതയുള്ളതും സുരക്ഷിതവും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള വിവിധ പരിഷ്കരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
Tags : VD Satheesan Discussions High Level Committee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash