x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജീ​വിനെ വി​മ​ര്‍​ശി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​സ്വ​സ്ഥ​തയുണ്ടാക്കുമാ​യി​രു​ന്നു

വെബ്ഡെസ്ക്
Published: November 12, 2026 02:37 AM IST | Updated: November 12, 2026 02:37 AM IST

സോ​​​​ണി​​​​യ ഗാ​​​​ന്ധി

ന്യൂ​​​​ഡ​​​​ല്‍​ഹി: മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യെ​​​​ക്കു​​​​റി​​​​വു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ണു​​​​മ്പോ​​​​ൾ ക​​​​ടു​​​​ത്ത അ​​​​സ്വ​​​​സ്ഥ​​​​ത തോ​​​​ന്നി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി സോ​​​​ണി​​​​യ ഗാ​​​​ന്ധി.

പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ വ​​​​രു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ളും മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ല​​​​പ്പോ​​​​ഴും യ​​​​ഥാ​​​​ർ​​​​ഥ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണെ​​​​ന്ന് രാ​​​​ജീ​​​​വ് ത​​​​ന്നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ത്ത​​​​രം വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ത​​​​ന്നെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ഉ​​​​ല​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സോ​​​​ണി​​​​യ കു​​​​റി​​​​ച്ചു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന എ.​​​​പി. വെ​​​​ങ്കി​​​​ടേ​​​​ശ്വ​​​​ര​​​​ന്‍റെ പു​​​​റ​​​​ത്താ​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ സം​​​​ഭ​​​​വ​​​​വും സോ​​​​ണി​​​​യ അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ രാ​​​​ജീ​​​​വ് അ​​​​ഹ​​​​ങ്കാ​​​​ര​​​​ത്തോ​​​​ടെ​​​​യും മ​​​​ര്യാ​​​​ദ​​​​യി​​​​ല്ലാ​​​​തെ​​​​യും പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്ന വി​​​​മ​​​​ര്‍​ശ​​​​നം ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം ഉ​​​​യ​​​​ര്‍​ന്നു​​​​വെ​​​​ന്നും സോ​​​​ണി​​​​യ ഓ​​​​ര്‍​മ​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചോ​​​​ദി​​​​പ്പോ​​​​ള്‍, വ​​​​ലി​​​​യൊ​​​​രു മ​​​​ണ്ട​​​​ത്ത​​​​ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്ന് ത​​​​നി​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​യെ​​​​ന്നും പ​​​​റ​​​​ഞ്ഞ് വി​​​​ഷ​​​​മി​​​​ക്കു​​​​ന്ന രാ​​​​ജീ​​​​വി​​​​നെ​​​​യാ​​​​ണു ക​​​​ണ്ട​​​​തെ​​​​ന്ന് സോ​​​​ണി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

Tags : News reports criticizing unease Soniya Gandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up