ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിവുള്ള വിമർശനങ്ങൾ കാണുമ്പോൾ കടുത്ത അസ്വസ്ഥത തോന്നിയിരുന്നതായി സോണിയ ഗാന്ധി.
പത്രങ്ങളിൽ വരുന്ന വാർത്തകളും മുഖപ്രസംഗങ്ങളും പലപ്പോഴും യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുന്നവയാണെന്ന് രാജീവ് തന്നോടു വിശദീകരിച്ചിട്ടുണ്ടെങ്കിലും അത്തരം വിമർശനങ്ങൾ തന്നെ മാനസികമായി ഉലച്ചിരുന്നുവെന്ന് സോണിയ കുറിച്ചു.
വിദേശകാര്യ സെക്രട്ടറിയായിരുന്ന എ.പി. വെങ്കിടേശ്വരന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട വിവാദ സംഭവവും സോണിയ അനുസ്മരിക്കുന്നുണ്ട്.
വിഷയത്തില്‍ രാജീവ് അഹങ്കാരത്തോടെയും മര്യാദയില്ലാതെയും പെരുമാറിയെന്ന വിമര്‍ശനം ദിവസങ്ങളോളം ഉയര്‍ന്നുവെന്നും സോണിയ ഓര്മക്കുറിപ്പില് പറയുന്നുണ്ട്. ഇതിനെക്കുറിച്ച് ചോദിപ്പോള്‍, വലിയൊരു മണ്ടത്തരമാണു ചെയ്തതെന്ന് തനിക്കു മനസിലായെന്നും പറഞ്ഞ് വിഷമിക്കുന്ന രാജീവിനെയാണു കണ്ടതെന്ന് സോണിയ വെളിപ്പെടുത്തി.