പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാൽ വില ഉയർത്തി അമൂൽ. രണ്ട് മുതൽ നാല് രൂപ വരെ പാലിന് വില കൂടും. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ‘ടോൺഡ്’ പാലിന്‍റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി വർധിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന ‘ഫുൾ ക്രീം’ പാലിന്‍റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായും, പാക്കറ്റുകളിലുള്ള ‘ടോൺഡ്’ പാലിന്‍റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന് 62 രൂപയായും വർധിക്കും
6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിന്‍റെ (ഫുൾ ക്രീം മിൽക്ക്) വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി ഉയരും. ഡബിൾ ടോൺഡ് പാലിന്‍റെ വില ലിറ്ററിന് 54 രൂപയിൽ നിന്ന് 56 രൂപയായും, പശുവിൻ പാലിന്‍റെ വില 62 രൂപയിൽ നിന്ന് 65 രൂപയായും വർധിപ്പിക്കും.
Tags : Milk Amul Prices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash