x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറ്റലിയിൽ ബോംബ് ഭീഷണി: മുന്നൂറിലധികം സ്കൂളുകൾ ഒഴിപ്പിച്ചു

വെബ് ഡെസ്ക്
Published: November 11, 2026 05:40 PM IST | Updated: November 11, 2026 05:40 PM IST

സ്കൂളിൽനിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുന്നു

റോം: ഇറ്റലിയിൽ ഒരേസമയം മുന്നൂറിലധികം സ്കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തിയതിനെ തുടർന്നു വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതരായി ഒഴിപ്പിച്ചു. ബുധനാഴ്ചയാണ് രാജ്യവ്യാപകമായി ഒരേ സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് സ്കൂളുകളിൽ സുരക്ഷാ പരിശോധന ആരംഭിച്ചു.

വിദ്യാഭ്യാസ മന്ത്രി ജുസെപ്പെ വാൽഡിതാര ലാ7 ടിവി ചാനലിനോട് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണ സന്ദേശം ലഭിച്ച സ്കൂളുകളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിലായത്ത് ഓഫ് മിസോജിനിസ്ഥാന്‍റെ നേതാവ് മിഖായേൽ ആന്ദ്രൊപോവിന്‍റെ പേരിൽ വന്ന ഇമെയിൽ സന്ദേശമാണ് ആശങ്ക പരത്തിയത്.

Tags : BombThreat Schools Italianschools Evacuated bomb Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up