സണ്ണി ജോസഫ്, എൻ. പ്രശാന്ത്
തിരുവനന്തപുരം: വൈദ്യുതിമന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിയുടെ അതൃപ്തിക്കിടെയാണ് കൂടിക്കാഴ്ച. വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്നാണ് വിവരം.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജിഎന്എയില് നിന്നു വൈദ്യുതി വാങ്ങേണ്ടതില്ലെന്നുമുള്ള എൻ. പ്രശാന്തിന്റെ പ്രതികരണത്തിലായിരുന്നു സണ്ണി ജോസഫ് അതൃപ്തി പ്രകടിപ്പിച്ചത്.
ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്നും നിലവില്‍ രണ്ട് മാസക്കാലത്തേക്ക് പ്രതിസന്ധിയില്ലെന്നുമുള്ള പ്രശാന്തിന്റെ അഭിപ്രായവും മാധ്യമങ്ങളിലുടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയത്.
ഹിമാചലില്‍ നിന്നു വൈദ്യുതി വാങ്ങുന്നതിനോടായായിരുന്നു മന്ത്രി സണ്ണി ജോസഫിന് താത്പര്യം. സെപ്റ്റംബര്‍ മാസത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായത് ഹിമാചല്‍ വൈദ്യുതി നല്‍കിയത് കൊണ്ടാണെന്ന് മന്ത്രി പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഈ മാസം മുതല്‍ അടുത്ത വര്‍ഷം മേയ് വരെ ഹിമാചല്‍ വൈദ്യുതി വാങ്ങാമെന്ന ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎന്എയില് നിന്നു വൈദ്യുതി വാങ്ങുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താത്പര്യം.
Tags : KSEB SunnyJoseph NPrasanth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash